Skip to main content

തദ്ദേശ സ്വയംഭരണ വകുപ്പ് കൂടുതല്‍ ജനസൗഹാര്‍ദ്ദമാക്കും: മന്ത്രി കെ.ടി. ജലീല്‍ * നവീകരിച്ച പഞ്ചായത്ത് ഡയറക്ടറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തദ്ദേശ സ്വയംഭരണ വകുപ്പ് കൂടുതല്‍ ജനസൗഹാര്‍ദ്ദമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി. കെ.ടി. ജലീല്‍ പറഞ്ഞു.  നവീകരിച്ച പഞ്ചായത്ത് ഡയറക്ടറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് മികച്ച സേവനം കൊടുക്കാന്‍ നല്ല സൗകര്യങ്ങളോടുകൂടിയ ഓഫീസുകള്‍ കാലത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. 
    ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്ന വകുപ്പ് എന്ന നിലയില്‍  തദ്ദേശ സ്ഥാപന ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് നല്‍കാവുന്ന പരമാവധി സേവനം ജീവനക്കാര്‍ ലഭ്യമാക്കണം. അല്ലാത്തപക്ഷം അവ വകുപ്പിനു മുഴുവന്‍ അവമതിപ്പുണ്ടാക്കാന്‍ ഇടവരുത്തും. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എ. അജിത് കുമാര്‍, പഞ്ചായത്ത് ഡയറക്ടര്‍ പി മേരിക്കുട്ടി, ലാന്റ് റവന്യൂ കമ്മീഷണര്‍ എ.റ്റി. ജയിംസ് , തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.ആര്‍. സജികുമാര്‍, ശുചിത്വ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ആര്‍. അജയകുമാര്‍ വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.979/18

date