Skip to main content

സര്‍ഗവസന്തം 2018 അവധിക്കാല ക്യാമ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

    കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് 2018 ഏപ്രില്‍-മെയ് മാസങ്ങളില്‍ വിവിധ ജില്ലകളില്‍ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കായി അവധിക്കാല സഹവാസ ക്യാമ്പുകള്‍ സര്‍ഗവസന്തം 2018 എന്ന പേരില്‍ സംഘടിപ്പിക്കും.  കണ്ണൂര്‍ (കഥ), കോഴിക്കോട് (കവിത), ആലപ്പുഴ (നാടകം), പത്തനംതിട്ട (മാധ്യമപഠനം), എറണാകുളം (ചിത്രരചന), തൃശൂര്‍ (പരിസ്ഥിതി), തിരുവനന്തപുരം (ശാസ്ത്രം) എന്നിങ്ങനെ ഏഴ് ജില്ലകളിലായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സഹവാസ രീതിയിലാണ് ക്യാമ്പുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.  ഓരോ ക്യാമ്പിലും പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ള പരമാവധി 40 കുട്ടികള്‍ക്കാണ് പ്രവേശനം.  തളിര് വായനാമത്സര വിജയികള്‍, യുവജനോത്സവം ജില്ലാ/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്കും മുന്‍ വര്‍ഷങ്ങളിലെ ക്യാമ്പുകളില്‍ പങ്കെടുക്കാത്തവര്‍ക്കും മുന്‍ഗണന ലഭിക്കും.  2018 മാര്‍ച്ച് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  http://ksicl.org എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് 16 മുതല്‍ രജിസ്റ്റര്‍ ചെയ്യാം.  ഒന്നില്‍ കൂടുതല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനാഗ്രക്കുന്നവര്‍ ഓരോ ക്യാമ്പിനും വെവ്വേറെ അപേക്ഷ അയയ്ക്കണം.  ക്യാമ്പില്‍ പ്രവേശനം സൗജന്യമാണ്.  വിവരങ്ങള്‍ക്ക് ക്യാമ്പ് കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടാം. ഫോണ്‍ : 0471 -2333790, 9495810840
പി.എന്‍.എക്‌സ്.980/18
 

date