Skip to main content

കൈറ്റ് വിക്‌ടേഴ്‌സില്‍ 'സ്ത്രീ' 'ആദിശങ്കരാചാര്യ' സിനിമകള്‍ 

 കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ മാര്‍ച്ച് 17 രാത്രി 09.15 ന് കെ.എസ്.സേതുമാധവനും കെ.മാധവനും ചേര്‍ന്ന് സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചലച്ചിത്രം 'സ്ത്രീ' സംപ്രേഷണം ചെയ്യും. പലഗുമ്മി പത്മരാജുവിന്റേതാണ് കഥ. രോഹിണി, തലൈവാസന്‍ വിജയ്, പി.എല്‍.നാരായണ, എസ്.ഭാമേശ്വരറാവും എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. അസാധാരണവും കോപം നിറഞ്ഞതും അതേസമയം സ്‌നേഹ നിര്‍ഭരവുമായ ഒരു ബന്ധത്തെക്കുറിച്ചുള്ള മനോഹരമായ ആവിഷ്‌കാരമാണ് സിനിമ. 1995 ല്‍ രണ്ട് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും പ്രേഗ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
    മാര്‍ച്ച് 18 രാവിലെ 09.15 ന് ജി.വി. അയ്യര്‍ സംവിധാനം ചെയ്ത് 1983 ല്‍ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യ സംസ്‌കൃത ചലച്ചിത്രം 'ആദിശങ്കരാചാര്യ' സംപ്രേഷണം ചെയ്യും. 8-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹൈന്ദവ ആചാര്യനും അദ്വൈത വേദാന്തത്തിന്റെ കര്‍ത്താവുമായ ആദിശങ്കരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രം 1983 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. 
പി.എന്‍.എക്‌സ്.983/18

date