Skip to main content

കുട്ടികളുടെ ഹാജര്‍ ഇനി വിരല്‍ത്തുമ്പില്‍

വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ സ്‌കൂളിലെത്തിയോ എന്ന വേവലാതി രക്ഷിതാക്കള്‍ക്ക് ഇനി വേണ്ട; സ്‌കൂളുകളിലെ ഹാജര്‍ വിവരങ്ങള്‍ എസ്. എം. എസ്. ആയി മൊബൈല്‍ ഫോണുകളിലെത്തും. ദിവസേന വിവരം കൈമാറുന്ന കരുതല്‍ പദ്ധതിയാണ് രക്ഷിതാക്കള്‍ക്ക് തുണയാകുക. ചാത്തന്നൂര്‍ സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്ന്(നവംബര്‍ 10) ഉച്ചയ്ക്ക് 1.30 ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വ്വഹിക്കും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷയാകും. ജി.എസ്. ജയലാല്‍ എം. എല്‍. എ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, വി. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം എന്‍. രവീന്ദ്രന്‍, സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.  

date