Post Category
ആയുഷ് കോഴ്സുകളിലേക്ക് പ്രവേശനം ഓള് ഇന്ത്യാ ആയുഷ് പി.ജി എന്‍ട്രന്‍സ് ടെസ്റ്റിലൂടെ
ആയുഷ് നടത്തുന്ന പോസ്റ്റ് ഗ്രാജ്യുവേറ്റ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ഓള് ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റിലൂടെ മാത്രമായിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സംഘടനകള്‍ എന്നിവ നടത്തുന്ന പ്രവേശന പരീക്ഷകള്‍ നിര്‍ത്തലാക്കും. സംസ്ഥാനത്തെ 2018-19 അദ്ധ്യയന വര്‍ഷത്തെ എം.ഡി. (ഹോമിയോ) കോഴ്സിലേയ്ക്കുള്ള പ്രവേശനം കേന്ദ്ര ആയുഷ് വകുപ്പ് നടത്തുന്ന എ.ഐ.എ-പി.ജി.ഇ.റ്റി പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന മെരിറ്റ് ലിസ്റ്റില്‍ നിന്ന് ആയിരിക്കും.
പി.എന്‍.എക്സ്.1054/18
date
- Log in to post comments