ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു
കുഴല്‍മന്ദം ചന്തപ്പുര ഇ.പി ടവര്‍ കെട്ടിടത്തിലുള്ള ഗവ. പ്രീ- എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. എല്‍.ഡി.സി, സെക്രട്ടേറിയറ്റ് ഒ.എ, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേയ്ക്കാണ് പരിശീലനം. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും ബിരുദാനന്തര ബിരുദവും എം.എഡും യോഗ്യതയുള്ള പരിചയ സമ്പന്നരായ റിട്ടയേര്‍ഡ് അധ്യാപകര്‍ക്കും അപേക്ഷിക്കാം. താത്പ്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ എസ്.എസ്.എല്‍.സി, പി.ജി. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും മുന്‍പരിചയം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രവും സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകള്‍ മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ചിനകം പ്രിന്‍സിപ്പാള്‍, ഗവ. പ്രീ- എക്സാമിനേഷന് ട്രെയിനിംഗ് സെന്റര്‍, ഇ.പി.ടവര്‍, കുഴല്‍മന്ദം, 678 702. ഫോണ്‍: 04922 273777.
- Log in to post comments