Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 81 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 4) 81 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 42 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 35 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നും  വന്ന 4 പേർ എന്നിവര്‍ ഉള്‍പ്പെടും. 81 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
  
 പാലക്കാട് നഗരസഭ സ്വദേശികൾ- 11 പേർ

ഷൊർണ്ണൂർ സ്വദേശികൾ-6 പേർ 

 ലക്കിടി പേരൂർ, ഒറ്റപ്പാലം സ്വദേശികൾ-4 പേർ വീതം

അയിലൂർ, ചിറ്റൂർ, കിഴക്കഞ്ചേരി, കൊടുമ്പ്, കൊടുവായൂർ, കോങ്ങാട്, പുതുശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ - 3 പേർ വീതം

 അകത്തേത്തറ, ആലത്തൂർ, കണ്ണമ്പ്ര, കൊപ്പം, കോട്ടോപ്പാടം, കുലുക്കല്ലൂർ,  നാഗലശേരി, വടക്കഞ്ചേരി സ്വദേശികൾ-2 പേർ  വീതം

അഗളി,കടമ്പഴിപ്പുറം, കാവശ്ശേരി,കേരളശ്ശേരി, മുതലമട, മുതുതല, നെല്ലായ,നെന്മാറ, പല്ലശ്ശന, പട്ടഞ്ചേരി, പുതുനഗരം, ശ്രീകൃഷ്ണപുരം, തേങ്കുറിശ്ശി, തൃക്കടേരി, വാണിയംകുളം, വെള്ളിനേഴി - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1815 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലും, 6 പേർ ആലപ്പുഴ, 7 പേർ കോഴിക്കോട് ജില്ലകളിലും, 8 പേർ തിരുവനന്തപുരം, 34 പേർ  തൃശ്ശൂര്‍, 33 പേർ മലപ്പുറം ജില്ലകളിലും, 11 പേർ എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.
 

date