Skip to main content

വിദ്യഭ്യാസ ധനസഹായ അപേക്ഷ ക്ഷണിക്കുന്നു

കാക്കനാട് : അതിക്രമത്തിന് ഇരയായി ഗുരുതരമായി പരുക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും  മക്കള്‍ക്കുളള വിദ്യഭ്യാസത്തിന്് സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായ    പദ്ധതി. കുടുംബ  വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍  താഴെയായിരിക്കണം. കുറ്റകൃത്യം നടന്ന് അഞ്ച് വര്‍ഷത്തിനുളളിലായിരിക്കണം അപേക്ഷ.  റോഡ് അപകട കേസുകള്‍ ഈ പദ്ധതിയില്‍  ഉള്‍പ്പെടുന്നില്ല.   മറ്റ് ആനൂകൂല്യങ്ങള്‍ കൈപറ്റാത്തവരുമായിരിക്കണം.  കാക്കനാട് സിവില്‍  സ്റ്റേഷനില്‍  പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസിലാണ് നിശ്ചിത മാതൃകയില്‍  വിദ്യാര്‍ത്ഥിയും ഇപ്പോഴത്തെ രക്ഷിതാവും സംയുക്തമായി അപേക്ഷ നല്‍ കേണ്ടത്. അവസാന തീയതി 2021 ജൂലൈ മാസം 15.  കൂടുതല്‍  വിവരങ്ങള്‍ക്ക് 0484 – 2425249,  9207270064  എന്ന ഫോണ്‍ നമ്പറില്‍  ബന്ധപ്പെടുക

date