Post Category
വിദ്യഭ്യാസ ധനസഹായ അപേക്ഷ ക്ഷണിക്കുന്നു
കാക്കനാട് : അതിക്രമത്തിന് ഇരയായി ഗുരുതരമായി പരുക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും മക്കള്‍ക്കുളള വിദ്യഭ്യാസത്തിന്് സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായ പദ്ധതി. കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. കുറ്റകൃത്യം നടന്ന് അഞ്ച് വര്ഷത്തിനുളളിലായിരിക്കണം അപേക്ഷ. റോഡ് അപകട കേസുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. മറ്റ് ആനൂകൂല്യങ്ങള്‍ കൈപറ്റാത്തവരുമായിരിക്കണം. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസിലാണ് നിശ്ചിത മാതൃകയില്‍ വിദ്യാര്‍ത്ഥിയും ഇപ്പോഴത്തെ രക്ഷിതാവും സംയുക്തമായി അപേക്ഷ നല് കേണ്ടത്. അവസാന തീയതി 2021 ജൂലൈ മാസം 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 – 2425249, 9207270064 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക
date
- Log in to post comments