Skip to main content

വിവര പൊതുജന സമ്പർക്ക വകുപ്പ്

1956-ൽ സ്ഥാപിതമായ വിവര പൊതുജന സമ്പർക്ക വകുപ്പ് (I&PRD) സംസ്ഥാനത്ത് സർക്കാർ വാർത്തകളുടെയും വിവരങ്ങളുടെയും മാധ്യമ ബന്ധങ്ങൾക്കുമുള്ള നോഡൽ ഏജൻസിയായി പ്രവർത്തിച്ചു വരുന്നു. പൊതുജനങ്ങളും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തിന്റെ ചാലകമായി വകുപ്പ് പ്രവർത്തിക്കുന്നു.

'തത്സമയം വിവരങ്ങൾ ലഭ്യമാക്കുക' എന്ന ആപ്തവാക്യത്തിൽ പ്രവർത്തിക്കുന്ന വകുപ്പ് നൂതന ആശയ വിനിമയളിലൂടെയും സമയോചിതമായ പൊതുജന സമ്പർക്ക ഇടപെടലുകളിലൂടെയും സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ധാരണ പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നു. പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും നിലവിലുള്ളവയിൽ മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനുമുള്ള ഫീഡ്‌ബാക്കും വകുപ്പ് ശേഖരിക്കുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസ് മീറ്റുകളുടെ തത്സമയ കാസ്റ്റ് കൈകാര്യം ചെയ്യുന്നതിനും എസ്എസ്എൽസി, എച്ച്എസ്ഇ, തിരഞ്ഞെടുപ്പ് ഫലങ്ങൾ പിആർഡി ലൈവിലൂടെ പ്രസിദ്ധീകരിക്കുന്നതിനും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രത്യക സംവിധാനങ്ങൾ ഏർപ്പാടാക്കി വരുന്നു. പിആർഡി ലൈവ് മൊബൈൽ ആപ്പ്; www.kerala.gov.in, www.keralanews.gov.in, ക്ലിപ്പ് മെയിൽ സേവനം എന്നീ പോർട്ടലുകൾ സർക്കാരിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ, വീഡിയോകൾ, ചിത്രങ്ങൾ, പദ്ധതികൾ എന്നിവ ഏറ്റവും വേഗത്തിൽ പൊതുജനങ്ങൾക്കായി ലഭ്യമാക്കി വരുന്നു. 

വകുപ്പിന്റെ കീഴിൽ വിവിധ വകുപ്പുകളുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി 2 മാസികകൾ മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസദ്ധീകരിച്ചു വരുന്നു.. സമകാലിക ജനപഥം- മലയാളത്തിലും കേരള കാളിംഗ് ഇംഗ്ലീഷിലും പ്രസദ്ധീകരിക്കുന്നു. 

എഐആർ എഫ്എം ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപഥം- റേഡിയോ ഡോക്യുമെന്ററി, ഡിഡി മലയാളത്തിലെ വാർത്താധിഷ്ഠിത പ്രതിവാര പരിപാടിയായ പ്രിയകേരളം, ദൂരദർശനിലും സ്വകാര്യ ടെലിവിഷൻ ചാനലുകളിലും സംപ്രേക്ഷണം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പ്രതിവാര സംവേദനാത്മക പരിപാടിയായ നാം മുന്നോട്ട്, സർക്കാരിന്റെ നേട്ടങ്ങളും വകുപ്പുകളുടെ നൂതന പരിപാടികളും സംപ്രേഷണം ചെയ്യുന്ന നവകേരളം തുടങ്ങിയ പരിപാടികളിലൂടെ ഇലക്ട്രോണിക് മാധ്യമങ്ങളിലും വകുപ്പ് സാന്നിധ്യമറിയിക്കുന്നു. വകുപ്പിന്റെ ഇന്റർനെറ്റ് അധിഷ്ഠിത റേഡിയോ സേവനമാണ് റേഡിയോ കേരള. പ്രസ് റിലീസ് ഡിവിഷൻ എല്ലാ മാധ്യമങ്ങളിലേക്കും നേരിട്ടുള്ള വാർത്താ ഫീഡ് കൈകാര്യം ചെയ്യുന്നു. പത്രപ്രവർത്തക പെൻഷൻ, പരസ്യം, മാധ്യമ അക്രഡിറ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട നയരൂപീകരണവും വകുപ്പ് മുഖാന്തിരമാണ് ചെയ്തുവരുന്നത്. 

തിരുവനന്തപുരത്ത് സർക്കാർ സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിലാണ് ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് സ്ഥിതി ചെയ്യുന്നത്. വകുപ്പിന് അതത് ജില്ല ആസ്ഥാനങ്ങളിൽ 14 ജില്ല ഇൻഫർമേഷൻ ഓഫീസുകളും ന്യൂഡൽഹിയിലെ കേരള ഹൗസിൽ ഒരു ഇൻഫർമേഷൻ ഓഫീസും ഉണ്ട്.

വിവിധ ഡിവിഷനുകളിലൂടെ വകുപ്പ് നൽകുന്ന സേവനങ്ങൾ 

1) പരസ്യം- പ്രിന്റ് (പരസ്യവും മാർക്കറ്റിംഗും)
2) പരസ്യം- ഇലക്ട്രോണിക് മീഡിയ (പരസ്യവും വിപണനവും)
3) ഓഡിയോ-വീഡിയോ ഡോക്യുമെന്റേഷൻ
4) സർക്കുലേഷനും വിതരണവും (പ്രസിദ്ധീകരണങ്ങൾ)
5) കോ-ഓർഡിനേറ്റിംഗ് ന്യൂസ് എഡിറ്റർ
6) സാംസ്കാരിക വികസനം (ഫീൽഡ് പബ്ലിസിറ്റി ആൻഡ് കൾച്ചറൽ അഫയേഴ്സ്)
7) ഇംഗ്ലീഷ് എഡിറ്റോറിയൽ (പ്രസിദ്ധീകരണങ്ങൾ)
8) ഫീൽഡ് പബ്ലിസിറ്റി (ഫീൽഡ് പബ്ലിസിറ്റി ആൻഡ് കൾച്ചറൽ അഫയേഴ്സ്)
9) മലയാളം എഡിറ്റോറിയൽ (പ്രസിദ്ധീകരണങ്ങൾ)
10) ജേണലിസ്റ്റ് & നോൺ-ജേണലിസ്റ്റ് പെൻഷൻ
11) ഫോട്ടോഗ്രാഫി
12) ആസൂത്രണവും വികസനവും
13) പത്രക്കുറിപ്പ്
14) പ്രോഗ്രാം പ്രൊഡക്ഷൻ
15) ഗവേഷണവും റഫറൻസും (പ്രസിദ്ധീകരണങ്ങൾ)
16) സൂക്ഷ്മപരിശോധന
17) വെബ് & ന്യൂ മീഡിയ


ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ:

• എല്ലാ സർക്കാർ പരിപാടികളുടെയും ഓഡിയോ വിഷ്വൽ കവറേജ്
• ഡയറക്‌ടറേറ്റിൽ നിന്നും ജില്ല ഇൻഫർമേഷൻ ഓഫീസുകളിൽ നിന്നും ദിവസേനയുള്ള പത്രക്കുറിപ്പുകൾ വിതരണം ചെയ്യുക
• ജില്ലാ ഫീഡുകൾ വഴി ന്യൂസ് പോർട്ടൽ ദിനംപ്രതി അപ്ഡേറ്റ് ചെയ്യുക
• ഇംഗ്ലീഷിൽ “കേരള കോളിംഗ്”, മലയാളത്തിൽ “ജനപഥം” എന്നിങ്ങനെ രണ്ട് മാസികകളുടെ പ്രസിദ്ധീകരണം.
• സംസ്ഥാന മന്ത്രാലയത്തിന്റെ വാർഷികം, 100 ദിവസം, 1000 ദിനങ്ങൾ തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ കേരള കോളിംഗ്, ജനപഥം എന്നിവയുടെ പ്രത്യേക ലക്കങ്ങൾ പ്രസിദ്ധീകരിക്കുക.
• സാമൂഹികവും വികസനപരവുമായ വിഷയങ്ങളിൽ ലഘുലേഖകളുടെ പ്രസിദ്ധീകരണം.
• സംസ്കാരം, വിദ്യാഭ്യാസം, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രസിദ്ധീകരണം
• കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലിന്റെ പരിപാലനം www.kerala.gov.in
• I&PRD വെബ്സൈറ്റ് www.prd.kerala.gov.in ന്റെ പരിപാലനം

• I&PRD വെബ്സൈറ്റ് www.keralanews.gov.in ന്റെ പരിപാലനം

• ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടേയും  മറ്റ് മന്ത്രിമാരുടേയും  വെബ്‌സൈറ്റുകളുടെ പരിപാലനം
• ഓൾ ഇന്ത്യ സർവീസ് (GAD സ്‌പെഷ്യൽ) വെബ്‌സൈറ്റിന്റെ പരിപാലനം www.gadsplais.kerala.gov.in
• ശബരിമല ക്ഷേത്രത്തിന് മാത്രമായി വെബ്‌സൈറ്റിന്റെ പരിപാലനം (www.sabarimala.gov.in),
• PRD ലൈവ് മൊബൈൽ ആപ്പ്, ഫെയ്സ്ബുക്ക് പേജ്, ട്വിറ്റർ പേജ്, YouTube ചാനൽ, ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയ സോഷ്യൽ മീഡിയ ആശയവിനിമയത്തിന്റെ പരിപാലനം
• സോഷ്യൽ മീഡിയ സെൽ- ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും ഫെയ്‌സ്ബുക്ക് പേജും നിയന്ത്രിക്കുന്നു
• വസ്തുതാ പരിശോധന വിഭാഗം- സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ തിരിച്ചറിയുകയും ബന്ധപ്പെട്ട അധികാരികളുമായി ഉള്ളടക്കം പരിശോധിച്ച് ആധികാരികമാക്കുകയും ചെയ്യുന്നു.
• അച്ചടി മാധ്യമങ്ങളിലെ വാർത്തകളും അപ്ഡേറ്റുകളും സൂക്ഷ്മമായി പരിശോധിക്കുന്നു.
• സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിലും ഇൻഫർമേഷൻ ഓഫീസുകളുടെയും വാർത്താ വിതരണ കേന്ദ്രങ്ങളുടെയും പ്രവർത്തനം.
• സംസ്ഥാനത്തിനകത്തും പുറത്തും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക,
• സംസ്ഥാനത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ താൽപ്പര്യങ്ങൾക്ക് അനുസൃതമായി വകുപ്പ് നിർമ്മിക്കുകയോ വാങ്ങുകയോ ചെയ്ത ഫീച്ചർ ഫിലിമുകൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയുടെ പ്രദർശനം
• സാംസ്കാരികമായും സാമൂഹികമായും പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് മാധ്യമപ്രവർത്തകർക്ക് പഠനയാത്രകൾ സംഘടിപ്പിക്കുക
• പത്രപ്രവർത്തകർക്കായി അന്തർ സംസ്ഥാന സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നു
• കേരള മീഡിയ അക്കാദമിക്ക് സാമ്പത്തിക സഹായം വ്യാപിപ്പിക്കുന്നു
• സർക്കാർ പരസ്യങ്ങൾക്കായുള്ള പ്രൊഫഷണൽ ഏജൻസിയായി പ്രവർത്തിക്കുന്നു.
• പത്രങ്ങൾക്ക് വിവിധ വകുപ്പുതല പരസ്യങ്ങൾ നൽകുകയും പരസ്യ ചാർജുകൾ തീർക്കുകയും ചെയ്യുക.
• വിവിധ മാധ്യമങ്ങൾക്കുള്ള പരസ്യം അല്ലെങ്കിൽ താരിഫ് നിരക്കുകൾ നിശ്ചയിക്കുന്നു
• മികവുറ്റ മാധ്യമ വിദഗ്ധർക്ക് അവാർഡുകൾ സമ്മാനിക്കുന്നു
• ദുരിതത്തിലായ മാധ്യമപ്രവർത്തകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തിക സഹായം വ്യാപിപ്പിക്കുക.
• വിരമിച്ച പത്രപ്രവർത്തകർക്ക് പെൻഷൻ
• പ്രമുഖ മാധ്യമപ്രവർത്തകർക്ക് പെൻഷൻ
• പത്രസ്ഥാപനങ്ങളിലെ പത്രപ്രവർത്തകരല്ലാത്തവർക്ക് പെൻഷൻ.
• സർക്കാർ പ്രവർത്തനങ്ങളുടെ മാധ്യമ റിപ്പോർട്ടിംഗ് സുഗമമാക്കുന്നു.
• മൾട്ടിമീഡിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പബ്ലിസിറ്റി പ്രോഗ്രാമുകൾ സംഘടിപ്പിക്കുക.
• മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വീഡിയോ കോൺഫറൻസ് ക്രമീകരിക്കുന്നു.