ശ്രീ. ഓം പ്രകാശ് മാഥുർ
ബഹു. കേരളം ഗവർണർ

ശ്രീ. ഓം പ്രകാശ് മാഥുർ കേരളത്തിന്റെ 29-ാമത് ഗവർണറായി 2026 ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്തു. സിക്കിം ഗവർണറായിരുന്ന ശ്രീ. ഓം പ്രകാശ് മാഥുർ, രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദൽ ഗ്രാമത്തിലാണ് ജനിച്ചത്. രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ആർ.എസ്.എസ്. പ്രചാരകനായാണ് പൊതുപ്രവർത്തനരംഗത്തേക്ക് പ്രവേശിച്ചത്. ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റ്, ഗുജറാത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി, രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.