മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടെ ന്യൂസ് കവറേജും ഫോട്ടോ കവറേജും, ഔദ്യോഗിക പരിപാടികളുടെ മാധ്യമ ഏകോപനം (എസ്എംഎസ് അലര്‍ട്ട്), മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വാര്‍ത്താ സമ്മേളനങ്ങളുടെ മാധ്യമ ഏകോപനം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍. മന്ത്രിസഭാ യോഗങ്ങളുടെയും മറ്റ് പ്രധാനപ്പെട്ട മീറ്റിങ്ങുകളുടെയും മാധ്യമ കവറേജ്, സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന അറിയിപ്പുകള്, വാര്‍ത്തകള്‍, ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, നിര്‍ദ്ദേശങ്ങള്‍, വിജ്ഞാപനങ്ങള്‍ എന്നിവയുടെ വാര്‍ത്താക്കുറിപ്പുകള്‍ ഇ-മെയില്‍, പ്രിന്റ്, ഫാക്സ് തുടങ്ങിയവയിലൂടെ മാധ്യമങ്ങള്‍ക്ക് നല്‍കുക (അവധി ദിനങ്ങളില്‍ ഉള്‍പ്പെടെ), വാര്‍ത്താക്കുറിപ്പുകളും ഫോട്ടോകളും തത്സമയം ഐപിആര്‍ഡി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക, മന്ത്രിസഭാ വാര്‍ഷികം, കേരളപ്പിറവി തുടങ്ങിയ വിശേഷാവസരങ്ങളില്‍ പ്രത്യേക പത്രക്കുറിപ്പുകള്‍ തയ്യാറാക്കി വിതരണം ചെയ്യുക, പ്രത്യേക പത്രസമ്മേളന പരിപാടികള്‍ സംഘടിപ്പിക്കുക,മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രസ് അക്രഡിറ്റേഷന്, എഡിറ്റോറിയല്‍ അക്രഡിറ്റേഷന്, പ്രസ് ഫെസിലിറ്റി, പ്രസ് ഐഡന്റിറ്റി കാര്‍ഡുകള്‍ തയാറാക്കി നല്‍കുക, അവ യഥാസമയം പുതുക്കി നല്‍കുക, വി.വി.ഐ.പി സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള മാധ്യമ ഏകോപനം - മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസ് മുഖേനെയുള്ള പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക, കവറേജിന് വാഹനസൗകര്യം ഏര്‍പ്പെടുത്തുക, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനംഎന്നിവയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊതുഭരണവകുപ്പ് മുഖേനയുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള മാധ്യമ ഏകോപനം, സവിശേഷ സാഹചര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പ്രസ് യാത്ര സംഘടിപ്പിക്കുക, നാഷണല്‍ പ്രസ് ഡേ, മാധ്യമരംഗവുമായി ബന്ധപ്പെട്ട പ്രത്യേകദിനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സെമിനാറുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുക, സംസ്ഥാന മാധ്യമ അവാര്‍ഡ്, സ്വദേശാഭിമാനി-കേസരി പുരസ്കാരം എന്നിവയുടെ വിതരണത്തിന്റെ പൂര്‍ണചുമതല, പ്രസ് റൂമിന്റെയും പിആര്‍ ചേമ്പറിന്റെയും നിയന്ത്രണം, മാധ്യമ പ്രവര്‍ത്തകരും സര്‍ക്കാരും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, അന്തര്‍സംസ്ഥാന മാധ്യമബന്ധം മെച്ചപ്പെടുത്തുക. മുഖ്യമന്ത്രി, മന്ത്രിമാര്‍, സെക്രട്ടറിമാര്‍, നിയമസഭയും നിയമസഭാ സ്പീക്കര്‍ എന്നിവരുടെ ഓഫീസുമായുള്ള മാധ്യമ ഏകോപനം. നിയമസഭാ സമ്മേളന കാലയളവില്‍ ഓവര്‍ടൈം ഡ്യൂട്ടി, ശബരിമല, ഓണം വാരാഘോഷം, ചലച്ചിത്രോത്സവം തുടങ്ങിയ പ്രത്യേകപരിപാടികളുടെ മീഡിയാ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കുക, വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ പ്രത്യേക മീഡിയാ സെല്‍ പ്രവര്‍ത്തനം, സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുക, ഗവ. പ്രസിദ്ധീകരണങ്ങളും ഔദ്യോഗിക ക്ഷണപത്രങ്ങളും, മീഡിയ ഹാന്‍ഡ് ബുക്ക്, സര്‍ക്കാര്‍ ഡയറി, കലണ്ടര്‍, പ്രധാന പരീക്ഷാ ഫലങ്ങള്‍ എന്നിവ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുക, ഔദ്യോഗിക പ്രവൃത്തിസമയത്തിനു ശേഷവും മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള വിവരങ്ങളും പ്രധാന അറിയിപ്പുകളും ഫോണ്‍ മുഖേന നല്‍കുക, പ്രമുഖ വ്യക്തികളുടെ നിര്യാണവുമായി ബന്ധപ്പെട്ട മാധ്യമ ഏകോപനം, സംസ്ഥാന തലത്തില്‍ മാധ്യമ-സര്‍ക്കാര്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുക, ന്യൂസ് ഏജന്‍സികളുടെ വരിസംഖ്യ, വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനായിട്ടുള്ള സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലകള്‍.
സര്‍ക്കാരിന്റെ പ്രകടനം സംബന്ധിച്ച പൊതുജനങ്ങളുടെ അഭിപ്രായം സൂക്ഷമപരിശോധന നടത്താനുള്ള ചുമതല സ്ക്രൂട്ടിനി വിഭാഗത്തില്‍ നിക്ഷിപ്തമാണ്. മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങള്‍, മാഗസിനുകള്‍ എന്നിവയിലെ വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, തീരുമാനങ്ങള്‍ എന്നിവയുടെ പ്രസ് കട്ടിങ് അതത് ദിവസം സ്കാന്‍ ചെയ്ത് മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍ എന്നിവരുടെ ഓഫീസുകളില്‍ ഓണ്‍ലൈനായി നല്‍കുക, വെബ്, ടെലിവിഷന്‍ റേഡിയോ വാര്‍ത്തകള്‍ പരിശോധനയിലൂടെ സര്‍ക്കാരിന് ഫീഡ്ബാക്ക് നല്‍കുക, പത്രങ്ങള്‍ അനന്തര പരിശോധനയ്ക്ക് ഫയല്‍ ചെയ്യുക/ഡിജിറ്റലൈസ് ചെയ്ത് ആര്‍ക്കൈവില്‍ സംരക്ഷിക്കുക, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫീഡ് ബാക്കിനായി ഇടയ്ക്കിടെ സര്‍വെ നടത്തി റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കുക, വി.വി.ഐ.പി സന്ദര്‍ശനത്തോടനുബന്ധിച്ച് വി.വി.ഐ.പികള്‍ക്കും വകുപ്പിനും പ്രസ് കട്ടിങ്ങുകള്‍ ലഭ്യമാക്കുക, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് ക്രോഡീകരിച്ച് ഡയറക്ടര്‍ക്കും ജനപ്രതികരണ റിപ്പോര്‍ട്ട് ക്രോഡീകരിച്ച് മുഖ്യമന്ത്രി മറ്റ് മന്ത്രിമാര്‍ എന്നിവരുടെ ഓഫീസുകളില്‍ സമര്‍പ്പിക്കുക, വിവിവധ കമ്മീഷനുകള്‍ക്കും മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ആവശ്യമായ പ്രസ് കട്ടിങ് ലഭ്യമാക്കുക, ഇക്കണോമിക് ന്യൂസ് ഡൈജസ്റ്റ് പ്രസിദ്ധീകരിക്കുക, കേബിള്‍ ടിവി നെറ്റ്വര്‍ക്ക് ആക്ടുമായി ബന്ധപ്പെട്ട പരാതിപരിഹാരതത്ിന്റെ മേല്‍നോട്ടം. നയപരമായ കാര്യങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിച്ച് അത് ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നല്‍കുകയെന്നതാണ് ഈ വിഭാഗത്തിന്റെ പൊതുവായ ചുമതല.
കേരള സര്‍ക്കാര്‍ വെബ് പോര്‍ട്ടലിന്റെ ഉള്ളടക്കം, മന്ത്രിമാരുടെ വെബ്സൈറ്റുകള്‍, ജില്ലാ വെബ്സൈറ്റുകള്‍, വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകള്‍ തുടങ്ങിയവയുടെ പരിപാലനം. ഇവയുടെ ഉള്ളടക്കം കാലാനുസൃതമായി പരിഷ്കരിക്കുക. സര്‍ക്കാരിന്റെ വിവിധ വെബ്സൈറ്റുകളുടെ ഉള്ളടക്കം ഓഡിറ്റ് ചെയ്യുക, ഔദ്യോഗിക വെബ് പോര്‍ട്ടലിന്റെ ഡെപ്യൂട്ടി വെബ് മാസ്റ്ററായി പ്രവര്‍ത്തിക്കുക.
ഐ & പിആര്‍ഡിയുടെ സ്വന്തം വെബ്സൈറ്റ് www.prd.kerala.gov.in, മന്ത്രിമാരുടെ വെബ്സൈറ്റുകള്‍, വിവരാവകാശ നിയമത്തിന്റെ വെബ്സൈറ്റ് തുടങ്ങിയവയുടെ നടത്തിപ്പു ചുമതലയും ഈ വിഭാഗത്തിനാണ്. സര്‍ക്കാര്‍ ന്യൂസ് പോര്‍ട്ടലായ keralanews.gov.in പരിപാലിക്കുന്നതും ഈ വിഭാഗമാണ്.
വെബ് & ന്യൂ മീഡിയ വിഭാഗം പരിപാലിക്കുന്ന വെബ്—സൈറ്റുകള്‍:
|
|
സംസ്ഥാനത്തിന്റെയും സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തേയും സംബന്ധിച്ച വിഷയങ്ങളില്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ പര്യാപ്തമായ ഫോട്ടേകള്‍ എടുക്കുകയാണ് പ്രധാന ഉത്തരവാദിത്വം. തലസ്ഥാനത്തേയും സെക്രട്ടേറിയറ്റിലേയും സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ്, വകുപ്പിന്റെയും മറ്റു വകുപ്പുകളുടേയും പ്രസിദ്ധീകരണങ്ങള്‍ക്ക് ആവശ്യമായ ഫോട്ടോ തയാറാക്കല്‍, ഫോട്ടോ എക്സിബിഷന്, ഫോട്ടോ ആര്‍കൈവ്സ്, വാര്‍ത്താ ചിത്രങ്ങള്‍, അപൂര്‍വ സംഭവങ്ങളുടേയും വ്യക്തികളുടേയും ചിത്രങ്ങള്‍, സംസ്ഥാനത്തിന്റെ സവിശേഷത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കുക. കളര്‍ ട്രാന്സ്പരന്സികളുടേയും നെഗറ്റീവുകളുടെയും ഇന്ഡക്സിങ്, ജില്ലകളിലെ കോണ്‍ട്രാക്ട് ഫോട്ടോഗ്രാഫര്‍മാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ബില്ലുകളുടെ പരിശോധന, പ്രിന്റ് ആല്‍ബം, ഫോട്ടോ എന്നിവയുടെ സൗജന്യമായും വില ഈടാക്കിയുമുള്ള വിതരണം, ഫോട്ടോഗ്രാഫിക് സാമഗ്രികള്‍ വാങ്ങി ജില്ലകളിലേക്ക് വിതരണം ചെയ്യുക, ഫോട്ടോഗ്രാഫി സാമഗ്രികളുടെ പരിശോധന, ഇതര വകുപ്പുകളിലെ ഫോട്ടോഗ്രാഫിക് വഭാഗങ്ങളുമായി സമന്വയവും ഏകോപനവും.
വിഷ്വല്‍ കമ്യൂണിക്കേഷന്‍സ്
1. സുതാര്യ കേരളം
പൊതുജനങ്ങളുടെ പരാതികള്‍ക്കു വേഗത്തില്‍ പരിഹാരം കാണുതിനായുള്ള ഇന്ററാക്ടീവ് വീഡിയോ കോഫറന്‍സിങ് പരിപാടി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും പൊതുജനത്തിന് കോള്‍ സെന്ററുകള്‍ മുഖേന അറിയിക്കാം. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും ഈ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.
2. ഓഡിയോ വീഡിയോ ഡോക്യുമെന്റേഷന്
ഓഡിയോ- വീഡിയോ ഡിജിറ്റലൈസ്ഡ് ആര്‍ക്കൈവ്സ്, ഡോക്യുമെന്റേഷന് പ്രവര്‍ത്തനങ്ങള്‍, ജില്ലകളിലെ ഡോക്യുമെന്റേഷന് സ്ട്രിങ്ങര്‍മാരുടെ ഏകോപനം, വകുപ്പിനും സര്‍ക്കാരിനും ആവശ്യമായ ഡോക്യുമെന്റേഷന് പ്രവര്‍ത്തനങ്ങള്‍ നടത്തി ആര്‍ക്കൈവ്സില്‍ സൂക്ഷിക്കുക, സംസ്ഥാനത്തിന്റെ വികസന ക്ഷേപ്രവര്ത്തനങ്ങള്, സാംസ്കാരിക പൈതൃകം എന്നിവയെക്കുറിച്ചുള്ള ഡോക്യുമെന്ററികളുടെ നിര്‍മാണം, നവകേരളം പരിപാടിയുടെ നിര്‍മാണവും അനന്തര നടപടികളുടെ ഏകോപനവും. ഈ വിഭാഗത്തിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കും ഔട്ട് ഹൗസ് പ്രൊഡക്ഷനുകളുടെ കോസ്റ്റ് കമ്മിറ്റി കണ്‍വീനര്‍.