1. അഡ്വെർടൈസ്‌മെൻറ്-പ്രിന്റ് (പരസ്യവും വിപണനവും)
- പരസ്യങ്ങളുടെ രൂപകൽപ്പന
- പണമടച്ചുള്ള പരസ്യങ്ങൾക്കുള്ള സ്പേസ് അലോട്ട്മെൻറ്
- റിലീസ് ഓർഡർ പത്രങ്ങൾക്ക് നൽകുക
- ടെണ്ടർ/ലേലം, ലുക്കൗട്ട് നോട്ടീസ് എന്നിവയ്ക്കുള്ള സ്പേസ് അലോട്ട്മെൻറ്
- റൊട്ടേഷൻ ചാർട്ട് അനുസരിച്ച് റിലീസ് ഓർഡർ നൽകൽ
- അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം
- ബില്ലുകളുടെ സാധൂകരണം
- ബില്ലുകളുടെ അനുമതി
- പത്രങ്ങളുടെ പ്രചാരവും പരസ്യങ്ങളും അടിസ്ഥാനമാക്കി മീഡിയ ലിസ്റ്റ് തയ്യാറാക്കൽ
- മാഗസിനുകളുടെ പ്രചാരവും പരസ്യങ്ങളും അടിസ്ഥാനമാക്കി മീഡിയ ലിസ്റ്റ് തയ്യാറാക്കൽ
2. അഡ്വെർടൈസ്‌മെൻറ്- ഇലക്ട്രോണിക് മീഡിയ (പരസ്യവും വിപണനവും)
- വീഡിയോ-ഓഡിയോ-വെബ് ഡിസ്പ്ലേ പരസ്യങ്ങൾ പോലുള്ള വിവിധ സർക്കാർ വകുപ്പുകൾക്കുള്ള ഇലക്ട്രോണിക് മീഡിയ പരസ്യങ്ങളുടെ നിർമ്മാണവും പ്രദർശനവും
- പരസ്യ നിരക്കുകളുടെ നിർണ്ണയം ഫിക്സേഷൻ, ബിൽ ഒടുക്കൽ
- വകുപ്പിന്റെ നിർമ്മാണത്തിലുള്ള പരസ്യങ്ങൾ മറ്റ് ഏജൻസികൾ മുഖേനയുള്ള വിതരണം
- ഇലക്ട്രോണിക് മീഡിയ മാർക്കറ്റിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ഐഡി കാർഡുകളുടെ വിതരണം
- മറ്റ് വകുപ്പുകൾക്കുള്ള ഇലക്ട്രോണിക് മീഡിയ പരസ്യങ്ങളുടെ നിർമ്മാണവും വിതരണവും
- പരസ്യ നിർമ്മാണത്തിൽ മറ്റ് വകുപ്പുകൾക്ക് വേണ്ട സൗകര്യങ്ങൾ ലഭ്യമാക്കൽ
- ഇലക്ട്രോണിക് മീഡിയയ്‌ക്കുള്ള മീഡിയ ലിസ്റ്റ് തയ്യാറാക്കൽ (ടിവി, എഫ്എം, ഓൺലൈൻ)
- സിനിമാ തിയറ്റർ പരസ്യ ഏജൻസികളുടെ എംപാനൽമെന്റ്
3. സർക്കുലേഷൻ & ഡിസ്ട്രിബ്യൂഷൻ
- തയ്യാറാക്കിയ മെയിലിംഗ് ലിസ്റ്റ് അനുസരിച്ച് വകുപ്പിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും അച്ചടിയും സർക്കുലേഷനും
- വർക്ക്-ഓർഡർ അലോട്ട്മെന്റും മാനേജ്മെന്റും
- ഗവൺമെന്റ് പ്രസ്സിൽ അച്ചടിക്കാനായി (കളർ) ഫിലിമുകൾ ഔട്ട് സോഴ്സ് ചെയ്യുന്നതിനുള്ള വർക്ക് ഓർഡർ നൽകുക
- എല്ലാ ഘട്ടങ്ങളിലും പ്രസിദ്ധീകരണങ്ങളുടെ അച്ചടി വിലയിരുത്തൽ
- മെയിൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വരിക്കാർക്ക് പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുക
- ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലേക്ക് കൊറിയർ വഴി പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുക
- സർക്കുലേഷന്റെ ഭാഗമായി ഒരു സ്റ്റാമ്പ് രജിസ്റ്ററും മെയിലിംഗ് ലിസ്റ്റും നിലനിർത്തുക
- സർക്കുലേഷൻ സംബന്ധിച്ച പരാതി പരിഹാര സംവിധാനം
- ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ വഴി പോസ്റ്ററുകൾ, ബുക്ക് ലെറ്റുകൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ പ്രചാരണം
- അച്ചടി, സർക്കുലേഷൻ, പോസ്റ്ററുകളുടെ പ്രസിദ്ധീകരണം, ചെറുപുസ്തകങ്ങൾ, ഹാൻഡ്ഔട്ടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുക.
- ബഹുമാനപ്പെട്ട മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കർ, നിയമസഭാംഗങ്ങൾ, സെക്രട്ടറിമാർ തുടങ്ങിയവർക്കുള്ള പ്രസിദ്ധീകരണങ്ങളുടെ വിതരണം
- ഡിപ്പാർട്ട്മെന്റിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും സംസ്ഥാന വ്യാപക വിതരണം
- ന്യൂഡൽഹി ഇൻഫർമേഷൻ ഓഫീസിലേക്ക് പ്രസിദ്ധീകരണങ്ങളുടെ വിതരണം
- പ്രസിദ്ധീകരണങ്ങളുടെ വിതരണത്തിനാവശ്യമായ വിപണി തിരിച്ചറിയൽ
- പ്രസ്സിൽ നിന്ന് അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ മന്ത്രിമാർ, സെക്രട്ടറിമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് സമയബന്ധിതമായി വിതരണം ചെയ്യുക.
- പ്രസിദ്ധീകരണങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് വകുപ്പുകളെയും സ്ഥാപനങ്ങളെയും അറിയിക്കുക- തുടങ്ങിയവയാണ് ഈ വിഭാഗത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ
4. കോ-കോർഡിനേറ്റിംഗ് ന്യൂസ് എഡിറ്റർ
- സംസ്ഥാനത്തുടനീളമുള്ള സർക്കാർ പരിപാടികളുടെ വീഡിയോ കവറേജ്
- എഡിറ്റ് ചെയ്ത വീഡിയോ ഫൂട്ടേജുകൾ വിവിധ ടെലിവിഷൻ ചാനലുകളിലേക്ക് ക്ലിപ്പ് മെയിലിലൂടെ ലഭ്യമാക്കുക
- ഓഡിയോ-വിഷ്വൽ മീഡിയയ്‌ക്കായുള്ള വാർത്താ/ വികസന അധിഷ്ഠിത പ്രോഗ്രാമുകളുടെ നിർമ്മാണം
- മറ്റ് ജില്ലകളിലെ വീഡിയോ സ്ട്രിംഗർമാരുടെ ഏകോപനം
- ഡയറക്ടറേറ്റിലും ജില്ലാ ഓഫീസുകളിലും വീഡിയോ ക്ലിപ്പ് മെയിൽ സംവിധാനത്തിന് സാങ്കേതിക പിന്തുണ
- വീഡിയോ വാർത്ത ലോഗിങ്ങിന്റെ മേൽനോട്ടം
- തലസ്ഥാനത്തെ പ്രോഗ്രാമുകളുടെ വീഡിയോ കവറേജ്
- ന്യൂസ് ക്ലിപ്പിംഗ് സേവനങ്ങൾക്കായുള്ള എഡിറ്റ് സ്യൂട്ടിന്റെ പരിപാലനം
- ഇത്തരത്തിൽ നിർമ്മിച്ച വാർത്താ ക്ലിപ്പിംഗുകൾ clipmail.kerala.gov.in ലൂടെ മന്ത്രിമാർ, സ്പീക്കർ, മാധ്യമ സ്ഥാപനങ്ങൾ, ടെലിവിഷൻ ചാനലുകൾ, വെബ്സൈറ്റുകൾ എന്നിവയ്ക്ക് ലഭ്യമാക്കുക
- കൂടാതെ, സംസ്ഥാനത്തുടനീളമുള്ള ഔദ്യോഗിക പരിപാടികളുടെ കവറേജിനായി വീഡിയോ സ്ട്രിംഗർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നു.
5. കൾച്ചറൽ ഡെവലപ്പ് മെൻറ്
- വിവിധ സാംസ്കാരിക പരിപാടികൾ, മേളകൾ, ഉത്സവങ്ങൾ, ചലച്ചിത്രമേളകൾ എന്നിവയുടെ സംഘാടനം
- അന്തർ സംസ്ഥാന സാംസ്കാരിക വിനിമയ പരിപാടികളുടെ ഏകോപനം
- സംസ്ഥാനത്തിന്റെ സാംസ്കാരിക വൈവിധ്യ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലെ വിവിധ സാംസ്കാരിക സംഘടനകളുമായി ചേർന്ന സാംസ്കാരിക പരിപാടികളുടെ സംഘാടനം
- ടാഗോർ തിയേറ്ററിന്റെ പരിപാലനം
6. ഇംഗ്ലീഷ് എഡിറ്റോറിയൽ
- വിവര സമാഹരണം, എഴുത്ത്, വിവർത്തനം, എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ്, ലേഔട്ട്, ഡിസൈൻ, എഴുത്തുകാരുമായുള്ള ആശയവിനിമയം, പത്രങ്ങളുടെ ഏകോപനം കൂടാതെ കേരള കോളിംഗ് മാസിക, പൈതൃക പരമ്പര പ്രസിദ്ധീകരണങ്ങൾ, കേരളഹാൻഡ്ബുക്ക്, വിവിധ റഫറൻസ് പുസ്തകങ്ങൾ തുടങ്ങിയവയ്ക്കുള്ള എഴുത്തുകാർക്കുള്ള പ്രതിഫലം നിശ്ചയിക്കൽ.
- സർക്കാരിന്റെ നേട്ടങ്ങളും ക്ഷേമ പരിപാടികളും ഉയർത്തിക്കാട്ടുന്ന പുസ്തകങ്ങളുടെ പ്രസിദ്ധീകരണം
- സാംസ്കാരിക വികസന മേഖലകളിലെ നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഇംഗ്ലീഷിലുള്ള പുസ്തകങ്ങളുടെ പ്രസിദ്ധീകരണം
- കൂടാതെ കേരള കോളിംഗിന്റെ ഓൺലൈൻ പതിപ്പ്/പ്രസിദ്ധീകരണത്തിന്റെ മേൽനോട്ടവും നിർവഹിക്കുന്നു
7. ഫാക്റ്റ് ചെക്ക്
- സർക്കാർ സംബന്ധമായ വാർത്തകളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണം കണ്ടെത്തുന്നതിനും തടയിടുന്നതിനും വേണ്ടിയുള്ള കേരള സർക്കാരിന്റെ ഔദ്യോഗിക വിഭാഗം എന്ന നിലയിൽ പ്രവർത്തിക്കുന്നു
- സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംശയാസ്പദമായ പോസ്റ്റുകൾ കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹായം ഫാക്റ്റ് ചെക്ക് ഡിവിഷൻ ഉപയോഗപ്പെടുത്തുന്നു
- ഇത്തരത്തിൽ കണ്ടെത്തുന്ന വ്യാജ വാർത്തകൾ, ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകി വസ്തുതകളുടെ വിശദീകരണം തേടുകയും, ഫാക്ട് ചെക്ക് ഡിവിഷന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും വെബ്‌സൈറ്റിലൂടെയും പൊതുജന അവബോധത്തിനായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
- ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലെ ജില്ലാതല ഫാക്റ്റ് ചെക്ക് സെല്ലുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു
8. ഫീൽഡ് പബ്ലിസിറ്റി
- എക്സിബിഷനുകൾ, മൊബൈൽ എക്സിബിഷൻ യൂണിറ്റ്, ഐടി എനേബിൾഡ് വീഡിയോ വാൾ, ഫീൽഡ് പബ്ലിസിറ്റി പ്രവർത്തനങ്ങൾ, പൊതുജന അവബോധ പരിപാടികൾ എന്നിവയുടെ ഏകോപനം
- ഗാന്ധി ജയന്തി, വായനാദിനം, വായനാ വാരം തുടങ്ങിയ ദിനാചരണങ്ങൾ സംബന്ധിച്ച് പ്രചാരണ പരിപാടികൾ
- ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിനായി ഐ & പിആർഡി ടീമിന്റെ ഏകോപനം
- ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ (ഐഐടിഎഫ്) കേരളത്തിന്റെ നോഡൽ ഏജൻസി
- ഐഐടിഎഫിനുള്ള മൾട്ടി-മീഡിയ കാമ്പെയ്‌നുകളുടെ ഏകോപനം
- സംസ്ഥാന മാധ്യമ അവാർഡ് വിതരണ പരിപാടിയുടെ ഏകോപനം
- വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറുകൾ/ വർക്ക്ഷോപ്പുകൾ എന്നിവയുടെ ഏകോപനം
- സംസ്ഥാന മന്ത്രിസഭയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച പ്രത്യേക പ്രചാരണ പരിപാടികളുടെ നടത്തിപ്പ്
- ഔട്ട് റീച്ച് പ്രോഗ്രാമുകളുടെ നിർവ്വഹണം
- ഡിപ്പാർട്ട്മെന്റ് ഹോർഡിംഗുകളുടെ പരിപാലനം
- പ്രത്യേക പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള നോഡൽ ഡിവിഷനായി പ്രവർത്തിക്കുന്നു
- അന്തർ സംസ്ഥാന പിആർ പ്രവർത്തനങ്ങൾ, എക്സിബിഷനുകൾ, പ്രോഗ്രാമുകൾ എന്നിവയുടെ ഏകോപനം
9. മലയാളം എഡിറ്റോറിയൽ
- സമകാലിക ജനപഥം, മറ്റ് മലയാളം പ്രസിദ്ധീകരണങ്ങൾ, റഫറൻസ് പുസ്തകങ്ങൾ എന്നിവയുടെ പ്രസിദ്ധീകരണം
- വിവര ശേഖരണം, ലേഖനം തയ്യാറാക്കൽ, വിവർത്തനം, എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ്, ലേഔട്ട്, ഡിസൈൻ, എഴുത്തുകാരുമായുള്ള ആശയവിനിമയം, സമകാലിക ജനപഥം മാസികയുടെ എഴുത്തുകാർക്കുള്ള പ്രതിഫലം നിശ്ചയിക്കൽ, വകുപ്പ് പ്രസിദ്ധീകരിച്ച മറ്റ് മലയാള കൃതികൾ
- ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണങ്ങൾ
- സർക്കാരിന്റെ വാർഷികാഘോഷം തുടങ്ങിയ അവസരങ്ങളിൽ പ്രത്യേക പതിപ്പുകൾ
- സമകാലിക വിഷയങ്ങൾ, സാമൂഹിക അവബോധം രൂപപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രസിദ്ധീകരണങ്ങൾ
- ഓൺലൈൻ പോസ്റ്ററുകൾ, ഇ-ബുള്ളറ്റിൻ എന്നിവയുടെ പ്രസിദ്ധീകരണം
- സമകാലിക ജനപഥത്തിന്റെ ഓൺലൈൻ പതിപ്പിന്റെ പ്രസിദ്ധീകരണ മേൽനോട്ടവും ഈ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ഉൾപ്പെടുന്നു
10. പെൻഷൻ
- ജേർണലിസ്റ്റ് നോൺ-ജേർണലിസ്റ്റ് പെൻഷൻ പദ്ധതിയുടെ മേൽനോട്ടവും രജിസ്ട്രേഷൻ പ്രവർത്തനങ്ങളും
- പത്രപ്രവർത്തക പത്രപ്രവർത്തകേതര പെൻഷൻ അപേക്ഷകൾക്ക് അംഗീകാരം നൽകൽ
11. ഫോട്ടോഗ്രാഫി
- സംസ്ഥാനത്തുടനീളം സർക്കാർ പരിപാടികളുടെ ഫോട്ടോ കവറേജ്
- മന്ത്രിമാരുടെയും മറ്റ് പ്രമുഖരുടെയും ഔദ്യോഗിക പരിപാടികളുടെ ഫോട്ടോ കവറേജ്
- കാമ്പെയ്‌നുകളുടെയും മറ്റ് പരിപാടികളുടെയും ഫോട്ടോ കവറേജ്
- ഫോട്ടോ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ
- ഫോട്ടോ ആർക്കൈവിന്റെ പരിപാലനം
- ഫോട്ടോഗ്രാഫർമാരുടെ കരാർ പുതുക്കൽ
- വർണ്ണ സുതാര്യതയുടെയും സ്ലൈഡുകളുടെയും ഇൻഡക്സിങ്
- നിശ്ചിത വിലയ്ക്ക് ഫോട്ടോഗ്രാഫുകൾ പൊതുജനങ്ങൾക്ക് വിൽക്കുക
12. പ്ലാനിംഗ് ആൻഡ് ഡെവലപ്പ്‌മെന്റ്
- സംസ്ഥാന ബജറ്റിനായുള്ള ഡാറ്റ സമാഹരണം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്താനുള്ള വിവരങ്ങൾ നൽകുക
- സംസ്ഥാന ആസൂത്രണ ബോർഡിനും പഞ്ചവത്സര പദ്ധതികൾക്കുമുള്ള വകുപ്പിന്റെ സമീപന രേഖകൾ തയ്യാറാക്കൽ
- ആസൂത്രണ ബോർഡിന് വകുപ്പിനെ സംബന്ധിച്ച വാർഷിക പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കൽ
- വകുപ്പിൽ പുതിയ പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിന് കരട് പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ
- ഓരോ പാർലമെന്റ് സെഷനുകൾക്കും മുന്നോടിയായി പാർലമെന്റ് അംഗങ്ങളുടെ കോൺഫറൻസിനായുള്ള അജണ്ട ക്രമീകരണം
- ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആവശ്യമായ ഏകോപനം
- വകുപ്പിന്റെ വിവിധ ഡിവിഷനുകളിലും ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും നവീകരണ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി നിർദ്ദേശം.
- നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് ഗ്രാന്റുകൾക്കായുള്ള സപ്ലിമെന്ററി ഡിമാൻഡ് റിപ്പോർട്ട് (SDG) തയ്യാറാക്കി സമർപ്പിക്കുക
- ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രോജക്റ്റ് മോണിറ്ററിംഗ് പോർട്ടലിൽ പ്രോജക്ടുകൾ സംബന്ധിച്ച പുരോഗതി അപ്ഡേറ്റ് ചെയ്യുക
- പ്ലാൻ സ്പേസ് പോർട്ടലിൽ ആസൂത്രണ പ്രവർത്തനങ്ങളുടെ പുരോഗതി ആനുകാലിക അവലോകനം
- വാർഷിക സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന ആസൂത്രണ ബോർഡിന് കരട് റിപ്പോർട്ട് തയ്യാറാക്കി നൽകുക
13. പ്രസ്സ് റിലീസ്
- ബഹുമാനപ്പെട്ട മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക പരിപാടികളുടെ കവറേജ്
- പത്രങ്ങൾ, മാഗസിനുകൾ എന്നിവയുടെ എഡിറ്റർ, മാനേജിംഗ് എഡിറ്റർ, എക്സിക്യൂട്ടീവ് എഡിറ്റർ, ചീഫ് എഡിറ്റർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം
- പത്രക്കുറിപ്പുകൾ, തുടർ വാർത്താക്കുറിപ്പുകളും പ്രസിദ്ധീകരിക്കുക
- പത്രപ്രവർത്തകർക്കുള്ള അക്രഡിറ്റേഷൻ നൽകുക
- പ്രസ് ടൂറുകൾ സംഘടിപ്പിക്കുക
- ചാനലുകൾക്ക് ആവശ്യമായ വീഡിയോ ക്ലിപ്പിങ്ങുകൾ ലഭ്യമാക്കുക
- മന്ത്രിമാരുടെയും മറ്റ് പ്രധാന ഉദ്യോഗസ്ഥരുടെയും ഓഫീസുകളിൽ പത്രം ലഭ്യമാക്കുക
- വിവിഐപികളുടെ സന്ദർശനത്തിന് സൗകര്യം ഒരുക്കുക
- ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു വാർത്താ ഏജൻസി എന്ന നിലയിൽ സേവനം ലഭ്യമാക്കുക.
- 'പിആർഡി ലൈവ്' ആപ്പിന്റെ പരിപാലനം
(എല്ലാ ദിവസവും പ്രവർത്തിക്കുന്നു)
14. റിസർച്ച് & റഫറൻസ്
- സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനായുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ സെന്ററിന്റെ പരിപാലനം
- കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രസിദ്ധീകരണങ്ങൾക്കുള്ള റഫറൻസ് ലൈബ്രറിയുടെ പരിപാലനവും റഫറൻസ് ലൈബ്രറി വഴി പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കലും
- പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും വേണ്ടി ദിനപത്രങ്ങളും ഗസറ്റുകളും ലഭ്യമാക്കുക
- വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികളുടെ ഏകോപനം
- മീഡിയ വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് സൗകര്യം ലഭ്യമാക്കൽ
- ഇലക്ഷൻ ഗൈഡ്, ജില്ലാ ഹാൻഡ്ബുക്കുകൾ, മീഡിയ ഹാൻഡ്ബുക്കുകൾ എന്നിവയുടെ പ്രസിദ്ധീകരണം
- ഇന്ത്യാ ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ട സഹായം ലഭ്യമാക്കൽ
- പ്രസ് ആൻഡ് റജിസ്ട്രേഷൻ ഓഫ് ബുക്സ് (പി.ആർ.ബി.) നിയമം നടപ്പിലാക്കൽ
- ദിനപത്രങ്ങൾ, ആനുകാലികങ്ങൾ എന്നിവയ്ക്കായുള്ള രജിസ്റ്ററുകളുടെ പരിപാലനം
- പ്രസിദ്ധീകരണങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രസിദ്ധീകരണം
- റഫറൻസ് ലൈബ്രറി
- വകുപ്പിലെ ജീവനക്കാർക്കായി റഫറൻസിന് ആവശ്യമായ പുസ്തകങ്ങളുടെയും മറ്റ് പ്രസിദ്ധീകരണങ്ങളുടെയും വിതരണം
- പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പകർപ്പുകൾ ഫയൽ ചെയ്ത് സൂക്ഷിക്കുക
- വകുപ്പ് മേധാവികളുടെയും പ്രധാനപ്പെട്ട വ്യക്തികളുടെയും പട്ടിക സൂക്ഷിക്കുക
- എഡിറ്റർ, മാനേജിംഗ് എഡിറ്റർ, എക്സിക്യൂട്ടീവ് എഡിറ്റർ, പത്രങ്ങൾ, മാഗസിനുകൾ എന്നിവയുടെ ചീഫ് എഡിറ്റർ എന്നിവർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം
- PRD Media Handbook App -ന്റെ പരിപാലനം
15. സ്‌ക്രൂട്ടിണി
- ദൈനംദിന വാർത്തകളുടെ സംഗ്രഹം തയ്യാറാക്കൽ
- ന്യൂസ് പേപ്പറുകളുടെ ഫയലിംഗ്
- മാധ്യമങ്ങളിൽ നിന്ന് ലഭ്യമാകുന്ന ഫീഡ്ബാക്ക് സർക്കാരിന് സമർപ്പിക്കൽ
- വിവിധ വകുപ്പുകൾക്കായി പ്രസ് ക്ലിപ്പിംഗുകൾ തയ്യാറാക്കുക
- VVIP സന്ദർശനവുമായി ബന്ധപ്പെട്ട് പ്രസ്സ് ക്ലിപ്പിംഗുകൾ തയ്യാറാക്കുക
- ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളിൽ നിന്ന് ഫീഡ്ബാക്ക് തയ്യാറാക്കുക
- PRD FEED Mobile App- ന്റെ പരിപാലനം
16. വിഷ്വൽ കമ്മ്യൂണിക്കേഷൻ
a) ഓഡിയോ- വീഡിയോ ഡോക്യുമെന്റേഷൻ
- ഓഡിയോ-വീഡിയോ ഡിജിറ്റലൈസ്ഡ് ആർക്കൈവുകളുടെ പരിപാലനം
- ഡോക്യുമെന്ററി പ്രൊഡക്ഷൻ വർക്കുകൾ
- ജില്ലകളിലെ ഡോക്യുമെന്റേഷൻ സ്ട്രിംഗർമാരുടെ ഏകോപനം
- വകുപ്പിന്റെയും സർക്കാരിന്റെയും ആവശ്യങ്ങൾക്കായി വീഡിയോ ആർക്കൈവ് ചെയ്യുക
- സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകം, സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ പ്രതിഫലിക്കുന്ന ഡോക്യുമെന്ററികളുടെ നിർമ്മാണം
- നവകേരളം പരിപാടിയുടെ പ്രൊഡക്ഷൻ വർക്കുകൾ
- ദൂരദർശനിലെ വാർത്താധിഷ്ഠിത പരിപാടിയായ പ്രിയ കേരളത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ
- കൂടാതെ ഔട്ട് സോഴ്സ്ഡ് പ്രൊഡക്ഷനുകളുടെ കോസ്റ്റ് കമ്മിറ്റി കൺവീനറായി ഇൻഫർമേഷൻ ഓഫീസർ (ഓഡിയോ-വീഡിയോ ഡോക്യുമെന്റേഷൻ) പ്രവർത്തിക്കുന്നു
b) പ്രോഗ്രാം പ്രൊഡക്ഷൻ
- ടെലിവിഷൻ ചാനലുകൾക്കും റേഡിയോ ചാനലുകൾക്കുമായുള്ള പരിപാടികളുടെ നിർമ്മാണവും ഏകോപനവും
- പ്രതിവാര റേഡിയോ പരിപാടിയായ ജനപഥത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ
- ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതിവാര സംവേദനാത്മക ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ട് -ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ
17. വെബ് & ന്യൂ മീഡിയ
- കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലായ www.kerala.gov.in- ന്റെ പരിപാലനം
- ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വെബ്‌സൈറ്റായ www.prd.kerala.gov.in-ന്റെ പരിപാലനം
- ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ന്യൂസ് പോർട്ടളായ www.keralanews.gov.in-ന്റെ പരിപാലനം
- ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വെബ്‌സൈറ്റുകളുടെ പരിപാലനം
- ഓൾ ഇന്ത്യ സർവീസ് (GAD സ്പെഷ്യൽ) വെബ്‌സൈറ്റായ www.gadsplais.kerala.gov.in-ന്റെ പരിപാലനം
- മന്ത്രിയുടെ വ്യക്തിഗത ആസ്തി വിവരം പ്രസിദ്ധപ്പെടുത്തുന്നതിനുള്ള വെബ്‌സൈറ്റായ www.pa.kerala.gov.in -ന്റെ പരിപാലനം
- ശബരിമല ക്ഷേത്ര വെബ്‌സൈറ്റായ www.sabarimala.gov.in -ന്റെ പരിപാലനം
- കൂടാതെ വകുപ്പിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പരിപാലനം, സോഷ്യൽ മീഡിയ പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതല