Skip to main content

മിനിമം വേതന ഉപദേശക സമിതി 

ബ്ലോക്ക് റബര്‍ ഫാക്ടറീസ്,  മാര്‍ബിള്‍ ആന്റ് ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസ്, പെട്രോള്‍ പമ്പ്  തൊഴില്‍  മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുതിനുള്ള മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റി  ജൂലൈ 3, 4 തിയ്യതികളില്‍  എറണാകുളം  ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ബ്ലോക്ക് റബര്‍ ഫാക്ടറീസ്, മാര്‍ബിള്‍ ആന്റ് ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസ് മേഖലകളിലെ തെളിവെടുപ്പ് ജൂലൈ 3 ന് യഥാക്രമം രാവിലെ  10.30 നും ഉച്ചക്ക് 12 മണിക്കും നടത്തും. പെട്രോള്‍ പമ്പ്  മേഖലയിലേത് ജൂലൈ 4 രാവിലെ 10.30 നും നടക്കും.  ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ബ്ലോക്ക് റബര്‍ ഫാക്ടറീസ്, മാര്‍ബിള്‍ ആന്റ് ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസ്,പെട്രോള്‍ പമ്പ് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് പവര്‍ത്തിക്കുന്ന തൊഴിലാളി-തൊഴിലുടമാ പ്രതിനിധികള്‍ അതത് യോഗങ്ങളില്‍ പങ്കെടുക്കണമെന്ന സമിതി സെക്രട്ടറി അറിയിച്ചു.

date