മിനിമം വേതന ഉപദേശക സമിതി
ബ്ലോക്ക് റബര്‍ ഫാക്ടറീസ്, മാര്‍ബിള്‍ ആന്റ് ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസ്, പെട്രോള്‍ പമ്പ് തൊഴില്‍ മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുതിനുള്ള മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റി ജൂലൈ 3, 4 തിയ്യതികളില്‍ എറണാകുളം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ബ്ലോക്ക് റബര്‍ ഫാക്ടറീസ്, മാര്‍ബിള്‍ ആന്റ് ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസ് മേഖലകളിലെ തെളിവെടുപ്പ് ജൂലൈ 3 ന് യഥാക്രമം രാവിലെ 10.30 നും ഉച്ചക്ക് 12 മണിക്കും നടത്തും. പെട്രോള്‍ പമ്പ് മേഖലയിലേത് ജൂലൈ 4 രാവിലെ 10.30 നും നടക്കും. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ബ്ലോക്ക് റബര്‍ ഫാക്ടറീസ്, മാര്‍ബിള്‍ ആന്റ് ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസ്,പെട്രോള്‍ പമ്പ് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് പവര്‍ത്തിക്കുന്ന തൊഴിലാളി-തൊഴിലുടമാ പ്രതിനിധികള്‍ അതത് യോഗങ്ങളില്‍ പങ്കെടുക്കണമെന്ന സമിതി സെക്രട്ടറി അറിയിച്ചു.
- Log in to post comments