Skip to main content

“ യുവജ്വാലയായ് ലഹരിക്കെതിരെ:   ചിരിക്കാം ചിന്തിപ്പിക്കാം” യുവജനങ്ങൾക്കായി ആരോഗ്യവകുപ്പിന്റെ ഹാസ്യകലാ  മത്സരം

യുവജ്ജ്വാല ക്യാമ്പയിന്റെ  ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പും   എയ്‌ഡ്‌സ്‌ നിയന്ത്രണവിഭാഗവും  യുവജനങ്ങൾക്കായി    ലഹരി ഉപയോഗത്തിൻറെയും സമൂഹമാധ്യമങ്ങളുടെ  ദുരുപയോഗത്തിനെതിരെയും   ഹാസ്യകലാ  മത്സരം നടത്തുന്നു.

            സ്റ്റാൻഡ്അപ്പ്‌ കോമഡി / മോണോആക്‌റ്റ്‌ / ഹാസ്യ കവിതാവതരണം തുടങ്ങിയവയിൽ ഏതെങ്കിലുമൊരു   കലാപ്രകടനത്തിന്റെ 2  മുതൽ  5 മിനിറ്റിൽ കവിയാത്ത വീഡിയോ ആക്കി  Competitionsdmohekm@gmail.com എന്ന  ഈമെയിൽ  വിലാസത്തിൽ ഫെബ്രുവരി 10 നു  മുൻപായി അയയ്‌ക്കേണ്ടതാണ്. മികച്ച 3 എൻട്രികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നതാണ്.താഴെ പറയുന്ന നിബന്ധനകൾപ്രകാരമുള്ള എൻട്രികൾ മാത്രമേ പരിഗണിക്കുകയുള്ളൂ .

 

     ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളും സാമൂഹിക മാധ്യമങ്ങളുടെ      ദുരുപയോഗവും   എന്ന വിഷയത്തെ ആസ്പദമാക്കിയായിരിക്കണം ആയിരിക്കണം   ഉള്ളടക്കം 
      16   മുതൽ 30 വയസ്സ് വരെ പ്രായപരിധിയിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.

    മലയാള ഭാഷയിലുള്ള എൻട്രികൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.

    സഭ്യമല്ലാത്ത ഭാഷാ ശൈലികളോ, മതപരമോ രാഷ്ട്രീയപരമോ  ആയ  പരാമർശങ്ങളോ അടങ്ങിയിട്ടുള്ള എൻട്രികൾ  പരിഗണിക്കുന്നതല്ല. 

    വീഡിയോ 10-02-2022  വൈകുന്നേരം 5 മണിക്കു മുൻപ് Competitionsdmohekm@gmail.com എന്ന ഇമെയിൽ  വിലാസത്തിൽ ലഭിക്കേണ്ടതാണ്. മെയിൽ അയയ്ക്കുമ്പോൾ  മത്സരാർത്ഥികളുടെ  പേര് , വയസ്സ്,വിലാസം,ഫോൺ നമ്പർ ,ഇമെയിൽ അഡ്രസ്സ്,
പഠിക്കുന്ന / ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും വിലാസവും  എന്നിവ നിർബന്ധമായും പരാമർശിക്കേണ്ടതാണ്.

     വിധി കർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്  9526816588 എന്ന   മൊബൈൽ നമ്പറിൽ ബന്ധപെടുക.

date