“ യുവജ്വാലയായ് ലഹരിക്കെതിരെ: ചിരിക്കാം ചിന്തിപ്പിക്കാം” യുവജനങ്ങൾക്കായി ആരോഗ്യവകുപ്പിന്റെ ഹാസ്യകലാ മത്സരം
യുവജ്ജ്വാല ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പും എയ്ഡ്സ് നിയന്ത്രണവിഭാഗവും യുവജനങ്ങൾക്കായി ലഹരി ഉപയോഗത്തിൻറെയും സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിനെതിരെയും ഹാസ്യകലാ മത്സരം നടത്തുന്നു.
സ്റ്റാൻഡ്അപ്പ് കോമഡി / മോണോആക്റ്റ് / ഹാസ്യ കവിതാവതരണം തുടങ്ങിയവയിൽ ഏതെങ്കിലുമൊരു കലാപ്രകടനത്തിന്റെ 2 മുതൽ 5 മിനിറ്റിൽ കവിയാത്ത വീഡിയോ ആക്കി Competitionsdmohekm@gmail.com എന്ന ഈമെയിൽ വിലാസത്തിൽ ഫെബ്രുവരി 10 നു മുൻപായി അയയ്ക്കേണ്ടതാണ്. മികച്ച 3 എൻട്രികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നതാണ്.താഴെ പറയുന്ന നിബന്ധനകൾപ്രകാരമുള്ള എൻട്രികൾ മാത്രമേ പരിഗണിക്കുകയുള്ളൂ .
ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും എന്ന വിഷയത്തെ ആസ്പദമാക്കിയായിരിക്കണം ആയിരിക്കണം ഉള്ളടക്കം
16 മുതൽ 30 വയസ്സ് വരെ പ്രായപരിധിയിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
മലയാള ഭാഷയിലുള്ള എൻട്രികൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.
സഭ്യമല്ലാത്ത ഭാഷാ ശൈലികളോ, മതപരമോ രാഷ്ട്രീയപരമോ ആയ പരാമർശങ്ങളോ അടങ്ങിയിട്ടുള്ള എൻട്രികൾ പരിഗണിക്കുന്നതല്ല.
വീഡിയോ 10-02-2022 വൈകുന്നേരം 5 മണിക്കു മുൻപ് Competitionsdmohekm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കേണ്ടതാണ്. മെയിൽ അയയ്ക്കുമ്പോൾ മത്സരാർത്ഥികളുടെ പേര് , വയസ്സ്,വിലാസം,ഫോൺ നമ്പർ ,ഇമെയിൽ അഡ്രസ്സ്,
പഠിക്കുന്ന / ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും വിലാസവും എന്നിവ നിർബന്ധമായും പരാമർശിക്കേണ്ടതാണ്.
വിധി കർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9526816588 എന്ന മൊബൈൽ നമ്പറിൽ ബന്ധപെടുക.
- Log in to post comments