Post Category
ലോക്ക്ഡൗൺ അതിജീവന കഥ പറയുന്ന ദി സുഗ്വ ഡയറീസ്
ഒരു വിശാലമായ ഫാംഹൗസിൽ സമയം ചിലവഴിക്കുന്ന മൂന്ന് സുഹൃത്തുക്കൾ അവിടുത്തെ ഉദ്യാനത്തിലെ ചിത്രശലഭങ്ങൾക്കു വേണ്ടി വായുസഞ്ചാരമുള്ള ഒരു ഹരിത വീട് നിർമിക്കുന്നതും അവരുടെ ജീവിതവും പ്രമേയമാക്കി മിഗ്വേൽഗോമസ് സംവിധാനം ചെയ്ത ചിത്രം ദി സുഗ്വ ഡയറീസ് പ്രാദേശിക ചലച്ചിത്രമേളയുടെ അവസാന ദിവസമായ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 03:15 ന് കവിത തിയേറ്ററിൽ പ്രദർശിപ്പിക്കും.
ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന് മാർ ഡെൽ പ്ലാറ്റ ഫിലിം ഫെസ്റ്റിവൽ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു.
date
- Log in to post comments