Post Category
മാണിയമ്പലം കുഴിമ്മൽ റോഡ് ഉദ്ഘാടനം ചെയ്തു
പെരുവയൽ ഗ്രാമപഞ്ചായത്തിലെ മാണിയമ്പലം കുഴിമ്മൽ റോഡ് പി.ടി.എ റഹീം എ.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ റോഡിൻറെ നവീകരണം പൂർത്തീകരിച്ചിട്ടുള്ളത്.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സുഹറാബി അധ്യക്ഷത വഹിച്ചു. അസി. എൻജിനീയർ സി.ജെ അർച്ചന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം കെ. അബ്ദുറഹിമാൻ, മറ്റു ജനപ്രതിനിധികൾ പങ്കെടുത്തു.
date
- Log in to post comments