Skip to main content

മാണിയമ്പലം  കുഴിമ്മൽ റോഡ്  ഉദ്ഘാടനം ചെയ്തു

 

 

 

പെരുവയൽ ഗ്രാമപഞ്ചായത്തിലെ മാണിയമ്പലം കുഴിമ്മൽ റോഡ് പി.ടി.എ റഹീം എ.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ  പദ്ധതിയിൽ ഉൾപ്പെടുത്തി  അനുവദിച്ച 10 ലക്ഷം രൂപ  ചെലവഴിച്ചാണ് ഈ റോഡിൻറെ നവീകരണം പൂർത്തീകരിച്ചിട്ടുള്ളത്.
    
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സുഹറാബി അധ്യക്ഷത വഹിച്ചു. അസി. എൻജിനീയർ സി.ജെ അർച്ചന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തം​ഗം കെ. അബ്ദുറഹിമാൻ, മറ്റു ജനപ്രതിനിധികൾ പങ്കെടുത്തു.

date