Post Category
പമ്പ് ഓപ്പറേറ്റര്‍ താത്കാലിക ഒഴിവ്
ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 21-ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41 നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എല്‍.സി, പമ്പിംഗ് ഇൻസ്റ്റലേഷനുകളുടെ ഓപ്പറേറ്ററായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, ജലവിതരണ ലൈനുകൾ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണി ചെയ്യുന്നതിലും പരിചയം എന്നിവ അധിക യോഗ്യതയായി പരിഗണിക്കും.
date
- Log in to post comments