Skip to main content

പമ്പ് ഓപ്പറേറ്റര്‍ താത്കാലിക ഒഴിവ്

 

ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി  21-ന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41 നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എല്‍.സി, പമ്പിംഗ് ഇൻസ്റ്റലേഷനുകളുടെ ഓപ്പറേറ്ററായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, ജലവിതരണ ലൈനുകൾ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണി ചെയ്യുന്നതിലും പരിചയം എന്നിവ അധിക യോഗ്യതയായി പരിഗണിക്കും.

date