Post Category
ഭിന്നശേഷി കമ്മീഷണറേറ്റിൽ ഡെപ്യൂട്ടേഷൻ നിയമനം
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നു. 27900-63700 ആണ് ശമ്പള സ്കെയിൽ. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ നിരാക്ഷേപ സാക്ഷ്യ പത്രവും കെ.എസ്.ആർ പാർട്ട് I റൂൾ 144 പ്രകാരമുള്ള പ്രൊഫോർമയിൽ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ജൂലൈ 30ന് വൈകിട്ട് അഞ്ചിനകം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, അഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2720977.
പി.എൻ.എക്സ്. 2432/2023
date
- Log in to post comments