Post Category
മത്സ്യത്തൊഴിലാളികൾക്ക് ചൂണ്ടയും നൂലും
പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ആഴക്കടൽമത്സ്യബന്ധനത്തിന് ചൂണ്ടയും നൂലും നൽകുന്ന പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. പദ്ധതി യൂണിറ്റ് കോസ്റ്റിന്റെ 75 ശതമാനം സർക്കാർ സബ്സിഡി ധനസഹായമായി ലഭിക്കും. ആഴക്കടൽ മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്നതും നിയമപരമായി രജിസ്ട്രേഷൻ/ലൈസൻസുള്ളതുമായ യാനങ്ങൾ സ്വന്തമായുള്ളതും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ മത്സ്യതൊഴിലാളികൾക്ക് അപേക്ഷിക്കാമെന്ന് തിരുവനന്തപുരം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അപേക്ഷകൾ നവംബർ 15ന് മുൻപായി മത്സ്യഭവനുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2450773
date
- Log in to post comments