ഒറ്റത്തവണ വെരിഫിക്കേഷന്
വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ നോണ്‍ വോക്കേഷണല്‍ ടീച്ചര്‍ ഒറ്റത്തവണ വെരിഫിക്കേഷന് ചുവടെ പറയുന്ന തീയതികളില്‍ കൊല്ലം റീജിയണല്‍ പി എസ് സി ഓഫീസില്‍ നടത്തും. എന്‍ വി റ്റി മാത്തമറ്റിക്സ് (സീനിയര്‍) (കാറ്റഗറി നം.402/2022) ഡിസംബര്‍ 12, 13 തീയതികളില്‍ രാവിലെ 10.30നും 11.30നും എന്‍ വി റ്റി മാത്തമറ്റിക്സ് (എല്‍ പി സ്കൂള്‍ ടീച്ചര്‍/ യു പി സ്കൂള്‍ ടീച്ചര്‍ തസ്തികമാറ്റം മുഖേന) (കാറ്റഗറി നം 572/2022) ഡിസംബര്‍ 13ന് രാവിലെ 11.30നും എന്‍ വി റ്റി മാത്തമറ്റിക്സ് (എച്ച് എസ് റ്റി യില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നം.573/2022), ഡിസംബര്‍ 13 ന് രാവിലെ 10.30നും എന്‍ വി റ്റി ബയോളജി (എച്ച് എസ് റ്റി യില്‍ യോഗ്യരായവരില്‍ തസ്തികമാറ്റം മുഖേന) (കാറ്റഗറി നം. 575/2022) ഡിസംബര്‍ 13 ന് രാവിലെ 10.30നും 11.30നും. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എസ് എം എസ്, പ്രൊഫൈല്‍ മെസേജില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രകാരം ഹാജരാകണം. ഫോണ്‍ - 0474 2745674.
- Log in to post comments