Skip to main content

ഒറ്റത്തവണ വെരിഫിക്കേഷന്‍

വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ നോണ്‍ വോക്കേഷണല്‍ ടീച്ചര്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ ചുവടെ പറയുന്ന തീയതികളില്‍ കൊല്ലം റീജിയണല്‍ പി എസ് സി ഓഫീസില്‍ നടത്തും. എന്‍ വി റ്റി മാത്തമറ്റിക്‌സ് (സീനിയര്‍) (കാറ്റഗറി നം.402/2022) ഡിസംബര്‍ 12, 13 തീയതികളില്‍ രാവിലെ 10.30നും 11.30നും എന്‍ വി റ്റി മാത്തമറ്റിക്‌സ് (എല്‍ പി സ്‌കൂള്‍ ടീച്ചര്‍/ യു പി സ്‌കൂള്‍ ടീച്ചര്‍ തസ്തികമാറ്റം മുഖേന) (കാറ്റഗറി നം 572/2022) ഡിസംബര്‍ 13ന് രാവിലെ 11.30നും എന്‍ വി റ്റി മാത്തമറ്റിക്‌സ് (എച്ച് എസ് റ്റി യില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നം.573/2022), ഡിസംബര്‍ 13 ന് രാവിലെ 10.30നും എന്‍ വി റ്റി ബയോളജി (എച്ച് എസ് റ്റി യില്‍ യോഗ്യരായവരില്‍ തസ്തികമാറ്റം മുഖേന) (കാറ്റഗറി നം. 575/2022) ഡിസംബര്‍ 13 ന് രാവിലെ 10.30നും 11.30നും. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എസ് എം എസ്, പ്രൊഫൈല്‍ മെസേജില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രകാരം ഹാജരാകണം. ഫോണ്‍ - 0474 2745674.

date