Post Category
ന്യായവില കടയ്ക്ക് ലൈസന്‍സിയെ നിയമിക്കുന്നു
ചാലക്കുടി താലൂക്കിലെ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കൊച്ചുകടവ് പ്രദേശത്ത് അനുവദിച്ച പുതിയ ന്യായവില കടയ്ക്ക് സ്ഥിരമായി ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ജില്ലാ- താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in ലും ലഭിക്കും. ഫെബ്രുവരി 2 ന് രാവിലെ 11 ന് ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ/ തപാല്‍ മുഖേനയോ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0480 2704300, 0487 2360046.
date
- Log in to post comments