Skip to main content

ന്യായവില കടയ്ക്ക് ലൈസന്‍സിയെ നിയമിക്കുന്നു

ചാലക്കുടി താലൂക്കിലെ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കൊച്ചുകടവ് പ്രദേശത്ത് അനുവദിച്ച പുതിയ ന്യായവില കടയ്ക്ക് സ്ഥിരമായി ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ജില്ലാ- താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in ലും ലഭിക്കും. ഫെബ്രുവരി 2 ന് രാവിലെ 11 ന് ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ/ തപാല്‍ മുഖേനയോ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0480 2704300, 0487 2360046.

date