Skip to main content

എംപവർ 24 സമാപിച്ചു

        തിരുവനന്തപുരം നിഷ്-ൽ 3 ദിവസമായി നടന്നു വന്ന അസിസിറ്റീവ് ടെക്‌നോളജി മേഖലയിലെ വാർഷിക കോൺഫറൺസായ എംപവർ 2024 സമാപിച്ചു..ആദ്യമായാണ് കേരളത്തിൽ എംപവർ സംഘടിപ്പിക്കുന്നത്. എംപവർ 2024 ൽ ഭിന്നശേഷിക്കാർക്കുംവായോജനങ്ങൾക്കും സമൂഹത്തിലേയ്ക്ക് ഉൾച്ചേരാനുംമറ്റുള്ളവരെ അമിതമായി ആശ്രയിക്കാതെ ആത്മവിശ്വാസത്തോടെ ജീവിക്കാനുംഏറ്റവുമധികം പ്രയോജനപ്പെടുന്ന അസിസ്റ്റീവ് ടെക്‌നോളജി അഥവാ സഹായ സാങ്കേതിക വിദ്യകളുടെ വികസനം പുതിയ സഹായസാങ്കേതിക ഉപകരണങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ ആശയങ്ങൾവെല്ലുവിളികൾ എന്നിവപങ്കുവയ്ക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. ''ലിങ്കിംഗ് മൈൻഡ്സ്ബ്രിഡ്ജിംഗ് വേൾഡ്‌സ്'' എന്നതായിരുന്നു എംപവർ 2024 ന്റെ ഈ വർഷത്തെ പ്രമേയം.   വിദ്യാർത്ഥികൾവ്യവസായ വിദഗ്ധർസംരംഭകർഎൻജിഒകൾ എന്നിവർ ഉൾപ്പെട്ട എംപവർ 2024 ൽ വിവിധ IIT കൾരാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ധർ എന്നിവർ പ്രഭാഷണങ്ങൾ നടത്തുകയുംചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു.  കോൺഫറൺസിൻറെ ഭാഗമായി സഹായസാങ്കേതിക ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.

പി.എൻ.എക്‌സ്. 4701/2024

date