എംപവർ 24 സമാപിച്ചു
തിരുവനന്തപുരം നിഷ്-ൽ 3 ദിവസമായി നടന്നു വന്ന അസിസിറ്റീവ് ടെക്നോളജി മേഖലയിലെ വാർഷിക കോൺഫറൺസായ എംപവർ 2024 സമാപിച്ചു..ആദ്യമായാണ് കേരളത്തിൽ എംപവർ സംഘടിപ്പിക്കുന്നത്. എംപവർ 2024 ൽ ഭിന്നശേഷിക്കാർക്കും, വായോജനങ്ങൾക്കും സമൂഹത്തിലേയ്ക്ക് ഉൾച്ചേരാനും, മറ്റുള്ളവരെ അമിതമായി ആശ്രയിക്കാതെ ആത്മവിശ്വാസത്തോടെ ജീവിക്കാനും, ഏറ്റവുമധികം പ്രയോജനപ്പെടുന്ന അസിസ്റ്റീവ് ടെക്നോളജി അഥവാ സഹായ സാങ്കേതിക വിദ്യകളുടെ വികസനം പുതിയ സഹായസാങ്കേതിക ഉപകരണങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ ആശയങ്ങൾ, വെല്ലുവിളികൾ എന്നിവ, പങ്കുവയ്ക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. ''ലിങ്കിംഗ് മൈൻഡ്സ്, ബ്രിഡ്ജിംഗ് വേൾഡ്സ്'' എന്നതായിരുന്നു എംപവർ 2024 ന്റെ ഈ വർഷത്തെ പ്രമേയം. വിദ്യാർത്ഥികൾ, വ്യവസായ വിദഗ്ധർ, സംരംഭകർ, എൻജിഒകൾ എന്നിവർ ഉൾപ്പെട്ട എംപവർ 2024 ൽ വിവിധ IIT കൾ, രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ധർ എന്നിവർ പ്രഭാഷണങ്ങൾ നടത്തുകയും, ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു. കോൺഫറൺസിൻറെ ഭാഗമായി സഹായസാങ്കേതിക ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.
പി.എൻ.എക്സ്. 4701/2024
- Log in to post comments