Post Category
വൃത്തി-2025 : സ്റ്റാളുകൾക്ക് അപേക്ഷിക്കാം
ഏപ്രിൽ 09 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന 'വൃത്തി 2025: ക്ലീൻ കേരള കോൺക്ലേവ്' മെഗാ ഇവന്റിൽ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ആശയങ്ങൾ, സംവിധാനങ്ങൾ, യന്ത്രങ്ങൾ, ശുചീകരണ ഉപകരണങ്ങൾ, ബദൽ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശന സ്റ്റാളുകൾ ഒരുക്കാൻ സർക്കാർ, സ്വാകാര്യ ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും അവസരം നല്കുന്നു. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് 30 വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : www.vruthi.in, ഫോൺ : 9495330575, 9847718096, 9495314074.
പി.എൻ.എക്സ് 1268/2025
date
- Log in to post comments