Skip to main content

നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു

ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് സെക്രെട്ടറില്‍ പ്രാക്ടീസ് പഠിക്കുന്ന കുട്ടികള്‍ക്കായി ' ജീവിത നൈപുണ്യ വികസന പരിശീലന പരിപാടി' സംഘടിപ്പിച്ചു.  പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ഗവ. സെക്രട്ടേറിയറ്റ് അണ്ടര്‍ സെക്രട്ടറിയും പാലക്കാട് ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസറുമായ പി അനില്‍കുമാറാണ് ക്ലാസെടുത്തത്. ഗവണ്‍മെന്റ് കൊമേഴ്‌സ്്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് പി എസ് സന്തോഷ്, ഇന്‍സ്ട്രക്ടര്‍ കെ. ഷര്‍മിള കുമാരി, കെ.മഞ്ജുഷ, അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ബി രഞ്ജിത, ബി ശ്രീന, പി ടി എ പ്രസിഡന്റ് പി ഷക്കീര്‍ എന്നിവര്‍ പങ്കെടുത്തു.

date