പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള കോട്ടായി ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് നിലവില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ സീറ്റുകളുടെ 10 ശതമാനം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മറ്റു സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.അവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ (ഗ്രേഡ് ഒന്ന്) അറിയിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, ജനന തീയതി, കഴിഞ്ഞവര്‍ഷം വാര്‍ഷിക പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് എന്നിവ ഹെഡ് മാസ്റ്ററെകൊണ്ട് സാക്ഷ്യപ്പെടുത്തി മെയ് 15ന് വൈകുന്നേരം അഞ്ച് മണിക്കു മുന്‍പായി കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ നല്‍കണം. ഫോണ്‍ : 8547630127.
- Log in to post comments