Skip to main content

പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

പട്ടികജാതി/ പട്ടികവർഗക്കാരായ ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിന് തിരുവനന്തപുരത്ത് ജൂലൈ 1ന് ദേശീയ തൊഴിൽ സേവന കേന്ദ്രം ആരംഭിക്കുന്ന ഒരു വർഷത്തെ സൗജന്യ പരിശീലന പരിപാടി നടത്തുന്നതിന് പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.

ടൈപ്പ്‌റൈറ്റിംഗ്ഷോർട്ട്ഹാൻഡ്കമ്പ്യൂട്ടർഇംഗ്ലീഷ്അരിത്തമാറ്റിക്ജനറൽനോളഡ് വിഷയങ്ങളിലാണ് പരിശീലനം. കോഴ്സ് നടത്തുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രൂപ നിരക്കിലാണ് ഫീസ്. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അപേക്ഷിച്ചാൽ മതി.

അപേക്ഷ മെയ് 29 വരെ നൽകാം. വിവരങ്ങൾക്ക്: 'National Career Service Centre for SC/STs, Trivandrum' എന്ന ഫെയ്സ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ0471-2332113.

പി.എൻ.എക്സ് 2081/2025

date