Post Category
പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം
പട്ടികജാതി/ പട്ടികവർഗക്കാരായ ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിന് തിരുവനന്തപുരത്ത് ജൂലൈ 1ന് ദേശീയ തൊഴിൽ സേവന കേന്ദ്രം ആരംഭിക്കുന്ന ഒരു വർഷത്തെ സൗജന്യ പരിശീലന പരിപാടി നടത്തുന്നതിന് പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.
ടൈപ്പ്റൈറ്റിംഗ്, ഷോർട്ട്ഹാൻഡ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, അരിത്തമാറ്റിക്, ജനറൽനോളഡ് വിഷയങ്ങളിലാണ് പരിശീലനം. കോഴ്സ് നടത്തുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രൂപ നിരക്കിലാണ് ഫീസ്. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അപേക്ഷിച്ചാൽ മതി.
അപേക്ഷ മെയ് 29 വരെ നൽകാം. വിവരങ്ങൾക്ക്: 'National Career Service Centre for SC/STs, Trivandrum' എന്ന ഫെയ്സ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471-2332113.
പി.എൻ.എക്സ് 2081/2025
date
- Log in to post comments