Post Category
വിദ്യാലയങ്ങൾക്ക് ലൈബ്രറി പുസ്തക വിതരണം തുടങ്ങി
മുക്കം നഗരസഭയിലെ വിദ്യാലയങ്ങൾക്കുള്ള ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. മണാശ്ശേരി ഗവ. യുപി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ, കൗൺസിലർമാരായ മധു മാസ്റ്റർ, എം വി രജനി, നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം കെ ഹസീല, കെ വാസു എന്നിവർ സംസാരിച്ചു.
നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിദ്യാലയങ്ങൾക്ക് വിതരണം ചെയ്യുന്നത്.
date
- Log in to post comments