Skip to main content
മുക്കം നഗരസഭയിലെ വിദ്യാലയങ്ങൾക്കുള്ള ലൈബ്രറി പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.ടി. ബാബു നിർവ്വഹിക്കുന്നു

വിദ്യാലയങ്ങൾക്ക് ലൈബ്രറി പുസ്തക വിതരണം തുടങ്ങി

മുക്കം നഗരസഭയിലെ വിദ്യാലയങ്ങൾക്കുള്ള ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. മണാശ്ശേരി ഗവ. യുപി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ, കൗൺസിലർമാരായ മധു മാസ്റ്റർ, എം വി രജനി, നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം കെ ഹസീല, കെ വാസു എന്നിവർ സംസാരിച്ചു.
നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിദ്യാലയങ്ങൾക്ക് വിതരണം ചെയ്യുന്നത്.

date