Post Category
സ്പോട്ട് അഡ്മിഷൻ
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ആറുമാസ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ ഐടിഐ/ ഡിപ്ലോമയാണ് യോഗ്യത. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കും. ക്ലാസ്സുകൾ ജൂൺ 26ന് ആരംഭിക്കും. ഫോൺ-9495999688, 9496085912, 9497289688
date
- Log in to post comments