Skip to main content

സ്പോട്ട് അഡ്മിഷൻ

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആറുമാസ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ ഐടിഐ/ ഡിപ്ലോമയാണ് യോഗ്യത. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കും. ക്ലാസ്സുകൾ ജൂൺ 26ന് ആരംഭിക്കും. ഫോൺ-9495999688, 9496085912, 9497289688

date