താല്‍കാലിക നിയമനം
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 10, 11, 14 തീയതികളില്‍ അഭിമുഖം നടത്തും. തസ്തികകളും അഭിമുഖ തീയതികളും:
* കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗം): ജൂലൈ 11
* ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, സിവില്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങള്‍): ജൂലൈ 10
* ട്രേഡ് ഇന്‍സ്ട്രക്ടര്‍ (സിവില്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങള്‍): ജൂലൈ 10
* ട്രേഡ്‌സ്മാന്‍ (വെല്‍ഡിങ്, ഫൗണ്ടറി, ടര്‍ണിങ്, ഇന്‍സ്ട്രുമെന്റ് മെക്കാനിക് വിഭാഗങ്ങള്‍): ജൂലൈ 14
* ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗം): ജൂലൈ 11
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും തിരിച്ചറിയല്‍ രേഖകളും സഹിതം അതത് തീയതികളില്‍ രാവിലെ 10 മണിക്ക് മുന്‍പായി അഭിമുഖത്തിനായി കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.
- Log in to post comments