Post Category
ദേശീയ ആരോഗ്യ ദൗത്യം: വിവിധ തസ്തികകളിൽ ജോലി ഒഴിവ്
പാലക്കാട് ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (ആരോഗ്യകേരളം) ഭാഗമായി വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജെ.പി.എച്ച്.എൻ, ആര്.ബി.എസ്.കെ നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ, ജില്ലാ ആർ.ബി.എസ്.കെ കോർഡിനേറ്റർ, ഓഡിയോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമനം ലഭിക്കുന്നവർ പാലക്കാട് ജില്ലയിലെ ഏത് ആരോഗ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. www.arogyakeralam.gov.in/opportunites എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ഈ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 9 വൈകുന്നേരം 5 മണി.
date
- Log in to post comments