Post Category
ഷോമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
ജസ്റ്റിസ് ഷോമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ - നിയമ മന്ത്രി പി രാജീവ്, സ്പീക്കർ എ എൻ ഷംസീർ, വി കെ പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ്, ചീഫ് സെക്രട്ടറി എ ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ, കേരള ഹൈക്കോടതി ജഡ്ജിമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ദേവൻ രാമചന്ദ്രൻ, അനിൽ കെ നരേന്ദ്രൻ, ശുശ്രുത് എ ധർമ്മാധികാരി, കെ ബാബു, കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ, സുപ്രീം കോടതി മുൻ ജഡ്ജ് ഇന്ദിര ബാനർജി, വൈസ് ചാൻസലർമാരായ മോഹൻ കുന്നുമ്മൽ, സജി ഗോപിനാഥ്, സിസ തോമസ്, അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്. 135/2026
date
- Log in to post comments