Post Category
ബേപ്പൂർ മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ നവീകരണത്തിന് 16.10 കോടി അനുവദിച്ചു
ബേപ്പൂർ മണ്ഡലത്തിലെ ഫറോക്ക് നഗരസഭ, കടലുണ്ടി പഞ്ചായത്ത് എന്നിവിടങ്ങളിലെ അഞ്ച് റോഡുകളുടെ വികസനത്തിന് 16 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (സിആർഐഎഫ്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾ നവീകരിക്കുക.
ഫറോക്ക് നഗരസഭയിലെ അമ്പലപ്പാടി-മൂന്നിലംപാടം, പുല്ലിക്കടവ്-പെരുമുഖം-കല്ലമ്പാറ, കടലുണ്ടി പഞ്ചായത്തിലെ മണ്ണൂർ വളവ്-പ്രബോധിനി, വടക്കുമ്പാട്- മുരുക്കല്ലിങ്ങൽ, വട്ടപ്പറമ്പ്-കടലുണ്ടികടവ് എന്നീ റോഡുകൾക്കാണ് പ്രത്യേക പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ചത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ച പദ്ധതികൾക്കാണ് അംഗീകാരമായത്.
date
- Log in to post comments