Skip to main content

ബേപ്പൂർ മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ നവീകരണത്തിന് 16.10 കോടി അനുവദിച്ചു

 

ബേപ്പൂർ മണ്ഡലത്തിലെ ഫറോക്ക് നഗരസഭ, കടലുണ്ടി പഞ്ചായത്ത് എന്നിവിടങ്ങളിലെ അഞ്ച് റോഡുകളുടെ വികസനത്തിന്‌ 16 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (സിആർഐഎഫ്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾ നവീകരിക്കുക. 

ഫറോക്ക് നഗരസഭയിലെ അമ്പലപ്പാടി-മൂന്നിലംപാടം, പുല്ലിക്കടവ്-പെരുമുഖം-കല്ലമ്പാറ, കടലുണ്ടി പഞ്ചായത്തിലെ മണ്ണൂർ വളവ്-പ്രബോധിനി, വടക്കുമ്പാട്- മുരുക്കല്ലിങ്ങൽ, വട്ടപ്പറമ്പ്-കടലുണ്ടികടവ് എന്നീ റോഡുകൾക്കാണ് പ്രത്യേക പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ചത്.  സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ച പദ്ധതികൾക്കാണ് അംഗീകാരമായത്.

date