അസ്സൽ പ്രമാണങ്ങൾ അപ്ലോഡ് ചെയ്യണം
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് പ്രസ് മാനേജർ (കാറ്റഗറി നമ്പർ: 45/2025), അസിസ്റ്റന്റ് മെഷീൻ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ: 46/2025), കമ്പോസിറ്റർ കം പ്രൂഫ് റീഡർ (കാറ്റഗറി നമ്പർ: 47/2025), ബൈന്റർ (കാറ്റഗറി നമ്പർ: 48/2025), ഗോൾഡ് സ്മിത്ത് (കാറ്റഗറി നമ്പർ: 50/2025), ട്യൂട്ടർ(മ്യൂസിക്) (കാറ്റഗറി നമ്പർ: 51/2025), പാർട്ട് ടൈം പഞ്ചവാദ്യം കം വാച്ചർ (കാറ്റഗറി നമ്പർ: 52/2025), നാദസ്വരം കം വാച്ചർ (കാറ്റഗറി നമ്പർ: 76/2025), തകിൽ കം വാച്ചർ(എൻ.സി.എ ഈഴവ) (കാറ്റഗറി നമ്പർ: 81/2025), തകിൽ കം വാച്ചർ(എൻ.സി.എ - ഇ.ഡബ്ല്യൂ.എസ്) (കാറ്റഗറി നമ്പർ: 82/2025), തകിൽ കം വാച്ചർ(എൻ.സി.എ - എസ്.സി) (കാറ്റഗറി നമ്പർ: 83/2025), നാദസ്വരം കം വാച്ചർ (എൻ.സി.എ - ഈഴവ) (കാറ്റഗറി നമ്പർ: 84/2025),നാദസ്വരം കം വാച്ചർ (എൻ.സി.എ എസ്.സി) (കാറ്റഗറി നമ്പർ: 86/2025), നാദസ്വരം കം വാച്ചർ (എൻ.സി.എ - ഒ.ബി.സി) (കാറ്റഗറി നമ്പർ: 88/2025) എന്നീ തസ്തികകളിലേയ്ക്കും, കൊച്ചിൻ ദേവസ്വം ബോർഡിലെ സോപാനംപാട്ട് (കാറ്റഗറി നമ്പർ: 72/2025), താളം (കാറ്റഗറി നമ്പർ: 73/2025), കീഴ്ശാന്തി (കാറ്റഗറി നമ്പർ: 75/2025) എന്നീ തസ്തികകളിലേയ്ക്കും 01.09.2025, 31.12.2025 തീയതികളിലെ വിജ്ഞാപനങ്ങൾ പ്രകാരം അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ പേര്, വയസ്, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, ജാതി സംവരണം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ തെളിയിക്കുന്ന അസൽ പ്രമാണങ്ങൾ മാർച്ച് 11നകം പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം. ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. പ്രമാണങ്ങൾ നേരിട്ട് സ്വീകരിക്കില്ല. പ്രമാണങ്ങൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടില്ല. കൂടുതൽ വിവരങ്ങൾക്ക്:www.kdrb.kerala.gov.in.
പി.എൻ.എക്സ്. 885/2026
- Log in to post comments