Skip to main content

അസ്സൽ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യണം

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ്‌ പ്രസ് മാനേജർ (കാറ്റഗറി നമ്പർ: 45/2025)അസിസ്റ്റന്റ്‌ മെഷീൻ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ: 46/2025)കമ്പോസിറ്റർ കം പ്രൂഫ് റീഡർ (കാറ്റഗറി നമ്പർ: 47/2025)ബൈന്റർ (കാറ്റഗറി നമ്പർ: 48/2025)ഗോൾഡ് സ്മിത്ത് (കാറ്റഗറി നമ്പർ: 50/2025)ട്യൂട്ടർ(മ്യൂസിക്) (കാറ്റഗറി നമ്പർ: 51/2025)പാർട്ട് ടൈം പഞ്ചവാദ്യം കം വാച്ചർ (കാറ്റഗറി നമ്പർ: 52/2025)നാദസ്വരം കം വാച്ചർ (കാറ്റഗറി നമ്പർ: 76/2025)തകിൽ കം വാച്ചർ(എൻ.സി.എ ഈഴവ) (കാറ്റഗറി നമ്പർ: 81/2025)തകിൽ കം വാച്ചർ(എൻ.സി.എ - ഇ.ഡബ്ല്യൂ.എസ്) (കാറ്റഗറി നമ്പർ: 82/2025)തകിൽ കം വാച്ചർ(എൻ.സി.എ - എസ്.സി) (കാറ്റഗറി നമ്പർ: 83/2025)നാദസ്വരം കം വാച്ചർ (എൻ.സി.എ - ഈഴവ) (കാറ്റഗറി നമ്പർ: 84/2025),നാദസ്വരം കം വാച്ചർ (എൻ.സി.എ എസ്.സി) (കാറ്റഗറി നമ്പർ: 86/2025)നാദസ്വരം കം വാച്ചർ (എൻ.സി.എ - ഒ.ബി.സി) (കാറ്റഗറി നമ്പർ: 88/2025) എന്നീ തസ്തികകളിലേയ്ക്കുംകൊച്ചിൻ ദേവസ്വം ബോർഡിലെ സോപാനംപാട്ട് (കാറ്റഗറി നമ്പർ: 72/2025)താളം (കാറ്റഗറി നമ്പർ: 73/2025)കീഴ്ശാന്തി (കാറ്റഗറി നമ്പർ: 75/2025) എന്നീ തസ്തികകളിലേയ്ക്കും 01.09.202531.12.2025 തീയതികളിലെ വിജ്ഞാപനങ്ങൾ പ്രകാരം അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ പേര്വയസ്മേൽവിലാസംവിദ്യാഭ്യാസയോഗ്യതപ്രവൃത്തിപരിചയംജാതി സംവരണംമറ്റ് ആനുകൂല്യങ്ങൾ എന്നിവ തെളിയിക്കുന്ന അസൽ പ്രമാണങ്ങൾ മാർച്ച് 11നകം പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. പ്രമാണങ്ങൾ നേരിട്ട് സ്വീകരിക്കില്ല. പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടില്ല. കൂടുതൽ വിവരങ്ങൾക്ക്:www.kdrb.kerala.gov.in.

പി.എൻ.എക്സ്. 885/2026

date