Post Category
മാവേലിക്കര താലൂക്ക് ഓഫീസിന്റെ പുതിയ മന്ദിരം അഞ്ചിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും
മാവേലിക്കര താലൂക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടി മൂന്ന് നിലകളിലായി നിർമ്മിച്ച പുതിയ താലൂക്ക് ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു.
മാർച്ച് അഞ്ചിന് വൈകിട്ട് 4.30-ന് നടക്കുന്ന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്, കെ. സി. വേണുഗോപാൽ, എം എൽ എ മാരായ എം. എസ്. അരുൺകുമാർ, അഡ്വ. യു. പ്രതിഭ എന്നിവർ പങ്കെടുക്കും.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 5.20 കോടി രൂപ ചിലവഴിച്ചാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.
date
- Log in to post comments