Skip to main content

മാവേലിക്കര താലൂക്ക് ഓഫീസിന്റെ പുതിയ മന്ദിരം അഞ്ചിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും

 മാവേലിക്കര താലൂക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടി മൂന്ന് നിലകളിലായി നിർമ്മിച്ച പുതിയ താലൂക്ക് ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. 

മാർച്ച് അഞ്ചിന് വൈകിട്ട് 4.30-ന് നടക്കുന്ന ചടങ്ങിൽ  റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി  കെ. രാജൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി  സജി ചെറിയാൻ  അധ്യക്ഷനാകും. എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്,  കെ. സി. വേണുഗോപാൽ, എം എൽ എ മാരായ എം. എസ്. അരുൺകുമാർ, അഡ്വ. യു. പ്രതിഭ  എന്നിവർ  പങ്കെടുക്കും. 

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 5.20 കോടി രൂപ ചിലവഴിച്ചാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.

date