Post Category
സീനിയർ റസിഡന്റ് ഒഴിവ്
എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ആശുപത്രി വികസന സമിതി മുഖേന സീനിയർ റസിഡന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ആറുമാസ കാലയളവിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.ബി.എസും ബന്ധപ്പെട്ട വിഷയത്തിൽ എം.ഡി/എം.എസ്/ഡി.എൻ.ബി ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. ടി.സി.എം.സി രജിസ്ട്രേഷൻ നിർബന്ധം.
താൽപ്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മാർച്ച് ആറിന് മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ രാവിലെ 10.30 മുതൽ 11.00 വരെ. ഫോൺ: 0484-2754416.
date
- Log in to post comments