Skip to main content

സീനിയർ റസിഡന്റ് ഒഴിവ്

എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ആശുപത്രി വികസന സമിതി മുഖേന സീനിയർ റസിഡന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ആറുമാസ കാലയളവിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ​എം.ബി.ബി.എസും ബന്ധപ്പെട്ട വിഷയത്തിൽ എം.ഡി/എം.എസ്/ഡി.എൻ.ബി ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. ടി.സി.എം.സി രജിസ്ട്രേഷൻ നിർബന്ധം. 

 താൽപ്പര്യമുള്ളവർ  പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം  മാർച്ച് ആറിന് മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ രാവിലെ 10.30 മുതൽ 11.00 വരെ. ഫോൺ: 0484-2754416. 

date